കർണന് പിന്നാലെ ധനുഷും മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു

ധനുഷും സംവിധായകന്‍ മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു. കർണൻ എന്ന വിജയ ചിത്രത്തിന് പിന്നാലെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.ധനുഷ് തന്നെയാണ് ഇക്കാര്യം ആരാധകരമായി പങ്കുവെച്ചിരിക്കുന്നത്.താരത്തിന്റെ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.പുതിയ സിനിമയുടെ അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ധനുഷ് പറഞ്ഞു.

കര്‍ന്റെ മികച്ച വിജയത്തിന് പിന്നാലെ മാരി സെല്‍വരാജും ഞാനും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത സന്തോഷത്തോടെ അറിയിക്കുന്നു. പ്രീ പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ന്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയ നായിക രജിഷ വിജയനാണ് കര്‍ണനില്‍ ധനുഷിന്റെ നായികയായെത്തിയത്. ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയായിരുന്നു ഇത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലും ധനുഷാണ് നായകന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജെയ്ംസ് കോസ്‌മോ, കലിയരസന്‍, ജോജു ജോര്‍ജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

സെല്‍വരാഘവന്റെ ‘ആയിരത്തില്‍ ഒരുവന്‍’ രണ്ടാം ഭാഗത്തിലും ധനുഷാണ് നായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷ ദിനത്തിലാണ് റിലീസ് ചെയ്തത്. ഏകദേശം ഒരു വര്‍ഷത്തോളം പോസ്റ്റ് പ്രൊഡക്ഷന് സമയമെടുക്കുന്ന ചിത്രം 2024ലാണ് റിലീസ് ചെയ്യുക. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010ലാണ് പുറത്തിറങ്ങിയത്. ‘ദി ഗ്രേ മാന്‍’, ‘അദ്രങ്കി രേ’ എന്നിവയാണ് 2021ല്‍ റിലീസിനൊരുങ്ങുന്ന മറ്റ് ധനുഷ് ചിത്രങ്ങള്‍.