വെട്രിമാരന്റെ ‘വിടുതലൈ’ പോസ്റ്റർ

സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന വെട്രിമാരന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വിടുതലൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ വെട്രിമാരന്‍, വിജയ് സേതുപതി തുടങ്ങിയവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളായിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

കൈവിലങ്ങുമായി ഇരിക്കുന്ന വിജയ് സേതുപതിയും തോക്കേന്തി പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന സൂരിയുമാണ് പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്.ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വൈദ്യുതിയും ടെലികമ്മ്യൂണിക്കേഷനും ഇല്ലാത്ത പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലുടനീളം ‘വിടു തലൈ’ യുടെ ചിത്രീകരണം നടക്കുന്ന ഘട്ടത്തില്‍ വിജയ് സേതുപതി, വെട്രിമാരന്‍, സൂരി, ഭവാനി ശ്രെ എന്നിവരും ഒപ്പം മുഴുവന്‍ ഗോത്രവര്‍ഗ്ഗക്കാരും ഒന്നിച്ച് താമസിച്ചാണ് അതി സാഹസികമായി രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ”വിടു തലൈ ‘. വെട്രി മാരന്റെ മുന്‍ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ ആര്‍ രാമര്‍, ആക്ഷന്‍ പീറ്റര്‍ ഹെയ്ന്‍, കല ജാക്കി. അസുരന്റെ മഹത്തായ വിജയത്തെത്തുടര്‍ന്ന് സംവിധായകന്‍ വെട്രി മാരന്റെ മറ്റൊരു ശക്തമായ ഉള്ളടക്കമുള്ള ഈ ത്രില്ലര്‍ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.

കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ സിനിമ മേഖലയ്ക്ക് ആശ്വാസകരമായ രീതിയില്‍ എത്തിയ ചിത്രമായിരുന്നു വിജയ് ,വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ മാസ്റ്റര്‍.വന്‍ പ്രേക്ഷക പിന്‍ന്തുണയായിരുന്നു ചിത്രം നേടിയെടുത്തത്. വിജയ് സേതുപതി വില്ലന്‍ റോളിലാണ് ചിത്രത്തില്‍ എത്തിയത്.അതുപോലെ തന്നെ വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ലാഭം എന്ന ചിത്രം റിലീസിനൊരുങ്ങകയാണ്.റംസാന്‍ ദിനത്തിലാണ് ചിത്രം റിലീസിനെത്തുന്നത്.