
പത്തരമാറ്റ്, മൗനരാഗം, ശ്യാമാംബരം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നടി ദാനിഷ. സീരിയലുകൾക്ക് പുറമെ സിനിമകളിലും പരസ്യങ്ങളിലും ദാനിഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ഏറ്റവും പുതിയ സീരിയൽ കണ്മഷിയുടെ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് താരം. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദാനിഷ വിശേഷങ്ങൾ പങ്കുവെച്ചത്.
ഒരുപാട് സീരിയലുകൾ, ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ എങ്ങനെയാണ് സീരിയലിലേക്ക് എത്തിപ്പെട്ടത്?.
കുഞ്ഞിലേ മുതലുള്ള എന്റെ ആഗ്രഹമാണ് അഭിനയം. ഇനി ഞാൻ മരിക്കുകയാണെങ്കിൽ തന്നെ അഭിനയിച്ചോണ്ടിരിക്കുമ്പോൾ മരിക്കണം എന്ന ആഗ്രഹമുള്ള വ്യക്തിയാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നുവെച്ചാൽ ഹസ്ബന്റിന്റെ പെർമിഷൻ വാങ്ങിച്ചെടുക്കാൻ ഇത്തിരി പാടായിരുന്നു. വീട്ടിലെ കാര്യങ്ങളൊന്നും മുടങ്ങാൻ പാടില്ല അങ്ങനെ ആണെങ്കിൽ അഭിനയിച്ചോളു എന്നാണ് പറഞ്ഞത്.
കുട്ടിക്കാലം മുതലേ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ പോലും, അത്രയും സപ്പോർട്ടായിരുന്നോ വീട്ടുകാര്.?
കുഞ്ഞിലേ ഒട്ടും സപ്പോർട്ടായിരുന്നില്ല. അന്നത്തെ കാലഘട്ടം കൂടി ഓർക്കണം. അഭിനയം കുറച്ച് പ്രശ്നമാണ് എന്ന് ചിന്തിക്കുന്ന കാലഘട്ടം കൂടി ആയിരുന്നു അത്. അത് കൊണ്ട് അമ്മയ്ക്കൊന്നും അതിൽ വലിയ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ ലാസ്റ്റിലേക്ക് ‘അമ്മ ഭയങ്കര ഹാപ്പി ആയി. ആളുകളൊക്കെ ഇതിനെ കുറിച്ച് പറയുന്നതൊക്കെ കേട്ട്, ‘അമ്മ എന്റെ അടുത്ത് വന്ന് പറയും. അമ്മയും പിന്നീട് എന്റെ സീരിയലൊക്കെ കാണാൻ തുടങ്ങി.
ഈ കുട്ടിക്കാലത്ത് തന്നെ വിവാഹം കഴിപ്പിച്ച് വിട്ടോ?
അതെ. ഞാൻ പ്രീ ഡിഗ്രി ഫസ്റ്റ് ഇയർ പടിക്കുമ്പഴായിരുന്നു എൻഗേജ്മെന്റ്. അതിനു പിന്നിലൊരു കഥയുണ്ട്. എന്റെ അച്ഛൻ പോലീസിലായിരുന്നു. എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു പോയി. ഞാനും ചേട്ടനും രണ്ടു മക്കളാണ്. രണ്ടേകാൽ വയസ്സിന്റെ വ്യത്യാസമാണ് ഞങ്ങൾ തമ്മിൽ. അത് കൊണ്ട് അമ്മയ്ക്ക് ഭയങ്കര പേടിയായിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞങ്ങൾക്ക് ആരും ഇല്ലല്ലോ. ബന്ധുക്കളൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒരു ആവശ്യം വരുമ്പോൾ അവരാരും ഉണ്ടാകില്ല. അങ്ങനെയാണ് ‘അമ്മ നേരത്തെ വിവാഹം കഴിപ്പിച്ച് വിടാമെന്ന് തീരുമാനിച്ചത്. അത് കാര്യമായി. എനിക്കൊരു മോനാണ് ഉള്ളത്. മോളായിരുന്നെങ്കിൽ എനിക്കിനി അഭിനയത്തേക്ക് വരൻ പറ്റുമായിരുന്നെന്ന് തോന്നുന്നില്ല. ഇപ്പം ഞാൻ ഫ്രീയായി.
ചെറുപ്രായത്തിൽ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടന്നതിനെ പറ്റി എന്താണ് അഭിപ്രായം?
പക്വത ഉണ്ടാകാത്ത പ്രായമാണ് പക്ഷെ അന്നത്തെ കാലത്ത് 18 വയസ്സൊക്കെ പക്വതയുടെ കാലഘട്ടമാണ്. പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ അതല്ല. പിന്നെ എന്ത് കാര്യത്തിനും ഗുണവും ദോഷവും ഉണ്ടല്ലോ. അങ്ങനെ നേരത്തെ വിവാഹം കഴിപ്പിച്ച് വിട്ടത് കൊണ്ട് എനിക്ക് വലിയൊരു മകനുമുണ്ട്, എന്നാൽ എനിക്കെന്റെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുമുണ്ട്. എന്റെ കൂട്ടുകാരുടെ ഒക്കെ മക്കൾ ഡിഗ്രി പോലും ആയിട്ടില്ല. ആ സമയത്ത് എന്റെ മകന്റെ വിവാഹം പോലും കഴിഞ്ഞു.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ സിനിമ /സീരിയലിലോട്ട് വരുകയായിരുന്നോ?
ഹസ്ബൻഡ് എയർഫോഴ്സിലായിരുന്നു, ഞങ്ങൾ കുറേകാലം നോർത്തിലായിരുന്നു. മോനൊരു നാലിലോ മറ്റോ പഠിക്കുമ്പോഴാണ് നമ്മൾ നാട്ടിലോട്ട് സെറ്റിൽ ചെയ്യുന്നത്. ഞങ്ങൾ ഇപ്പോൾ തിരുവനന്തപുരം കാരാണ്. മകനിവിടെ കേന്ദ്രവിദ്യാലയിലാണ് പഠിച്ചതൊക്കെ. അതൊക്കെ കഴിഞ്ഞ് എന്റെ 38 വയസ്സിലാണ് മംഗളം കവർപേജിൽ എന്റെ ഒരു ചിത്രം വരുന്നത്. അത് തന്നെ ഹസ്ബൻഡ് നിരുത്സാഹപ്പെടുത്തിയിരുന്നു. നിന്റെ ഫോട്ടോയൊക്കെ അവരെടുത്ത് ഇടുമോ എന്നൊക്കെ ചോദിച്ചിട്ട്. അപ്പോൾ ഞാൻ ചോദിച്ചു, വന്നാൽ എന്നെ അഭിനയിക്കാൻ വിടുമോ എന്ന്. അങ്ങനെ പുള്ളി സമ്മതിച്ചു, ഞാനയച്ച് കൊടുത്തിട്ട് മൂന്നാമത്തെ ആഴ്ച എന്റെ ഫോട്ടോ കവർ ഫോട്ടോയായി വന്നു. എനിക്കത് ഭയങ്കര സർപ്രൈസായിരുന്നു.
ഈ കുടുംബവും, അഭിനയവും എങ്ങനെയാണ് ഒരുമിച്ച് മാനേജ് ചെയ്യുന്നത്?
തുടക്കത്തിൽ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. കാരണം രാവിലെ 6 മണിക്ക് ലൊക്കേഷനിൽ നിന്ന് വണ്ടി വരും. അപ്പം ഞാൻ നാലുമണിക്കൊക്കെ എഴുന്നേറ്റ് ആണ് കുക്കിംഗ് ഒകെ ചെയ്യുന്നത്. പിന്നെ വൈകിട്ടണെങ്കിൽ പത്ത് പത്തരക്കൊക്കെയാണ് എത്തുക. പിന്നെയും കുറച്ചു കാര്യങ്ങൾ ഉണ്ടാകും. അത് കൊണ്ടൊക്കെ ഞാൻ ഒരാഴ്ച മുന്നേ പ്രിപറേഷൻ തുടങ്ങും. സദനകളൊക്കെ ഫ്രിഡ്ജിൽ എടുത്ത് വെച്ചൊക്കെ ചെയ്തിട്ട്. ആകെ ക്ഷീണിക്കും. എന്നാലും എന്റെ അഭിനയമോഹം ഞാൻ വിടൂല. ഭയങ്കര കൊതിയാ.
ഭയങ്കരമായിട്ട്, 100 ശതമാനം ആത്മാർത്ഥതയോട് കൂടെ ഞാൻ ചെയ്യുന്ന വർക്കാണ്. ചില ആർട്ടിസ്റ്റുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, എനിക്ക് സീൻ കുറഞ്ഞാലും കുഴപ്പമില്ലെന്ന്. പക്ഷെ എനിക്കങ്ങനെയല്ല. സീൻ കുറഞ്ഞാൽ ഭയങ്കര വിഷമമാണ്. എനിക്ക് റെസ്റ്റ് എടുക്കണ്ട എനിക്ക് അഭിനയിച്ചാൽ മതി. മരിക്കുമ്പോൾ പോലും അഭിനയിച്ച് കൊണ്ട് മരിക്കണം എന്ന് പറയാൻ മാത്രമുള്ള ആഗ്രഹം ഈ അഭിനയത്തോട് എവിടെ നിന്നാണ് വന്നത്.? പാരമ്പര്യമായിട്ട് കിട്ടിയതാണോ?
എന്റെ ഒരപ്പച്ചിയുണ്ടായിരുന്നു പുള്ളിക്കാരി കവിത ഒക്കെ എഴുതുമായിരുന്നു, ഇപ്പോൾ ഇല്ല. മരിച്ചു പോയി. പിന്നെ കലാപാരമ്പര്യം എന്ന് പറയാൻ ബിഗ്ബോസിന്റെ പ്രൊഡ്യൂസർ സർഗോവിജയരാജ് മാത്രമേ ഒള്ളു. അദ്ദേഹം എന്റെ അച്ഛന്റെ ഫാമിലി ആണ്. പിന്നെ ഇപ്പം ഞാനും വേറെ ആരും ഇല്ല.
ബിഗ്ബോസിലേക്ക് പോകാൻ താല്പര്യമുണ്ടോ?, ഇനി പോവാണെങ്കിൽ തന്നെ അതിലുള്ള ആരെപോലെയായിരിക്കും സ്വഭാവം.?
ഇല്ല, എനിക്കവിടെ പോയി ബുദ്ധിമുട്ടാനൊന്നും പറ്റില്ല. അവിടെ ഉള്ള ഒരാളെപോലെയും എനിക്ക് പറ്റില്ല. കാരണം എനിക്കെന്റെ മോനെ കാണാതെയും, സംസാരിക്കാതെയും ഇരിക്കാനൊന്നും പറ്റില്ല. ഞാനും എന്റെ മകനും നല്ല കൂട്ടുകാരെപോലെയാണ്. എന്നെ ‘അമ്മ എന്ന് വിളിക്കുന്നതിനേക്കാൾ കൂടുതൽ, എടി പെണ്ണെ എന്നൊക്കെയാണ് വിളിക്കുക.
ആദ്യം സിനിയമയിലേക്കായിരുന്നില്ലേ എൻട്രി?, ആ ഒരു തുടക്കം എങ്ങനെയായിരുന്നു?
സ്ക്രീൻ ടച്ച് എന്ന് പറഞ്ഞ സ്ഥാപനത്തിൽ അയ്യായിരം രൂപ കൊടുത്താണ് ഞാൻ രജിസ്റ്റർ ചെയ്യുന്നത്. അതിന് നിമിത്തമായത് എന്റെ അയൽവാസിയായ കുഞ്ഞിക്കണ്ണനാണ്. അത് വഴിയാണ് “ഒറ്റക്കോലം” എന്ന സിനിമയിലേക്ക് എനിക്ക് വിളി വരുന്നത്. അതിനു ശേഷം ഞാൻ കിണർ എന്ന സിനിമ ചെയ്തു. അതിന്റെ തന്നെ തമിഴ് കേണി ചെയ്തു. പിന്നീട് ലച്ച്മി, കല്യാണം തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്തു. അതിനു ശേഷം കുറച്ചു ബ്രേക്ക് എടുത്തു. മകനിവിടെ കേന്ദ്രയിലാണല്ലോ പഠിച്ചത് അത് കൊണ്ട് അവന് മലയാളം അറിയില്ല. അത് കൊണ്ട് അവൻ ഡിഗ്രി കഴിയുന്നത് വരെ അവന്റെ കൂടെ ഇരിക്കണമായിരുന്നു. ആ സമയത്തൊക്കെ എനിക്ക് സീരിയലിൽ നിന്ന് വിളി വരുന്നുണ്ടായിരുന്നു. പക്ഷെ അന്ന് സീരിയലിലേക്ക് പോയാൽ സിനിമ കിട്ടില്ല എന്നൊരു ചിന്തയായിരുന്നു. അന്ന് സിനിമയായിരുന്നല്ലോ ലക്ഷ്യം. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. അത് സീരിയലാണ്. എനിക്ക് സീരിയല് മതി. സിനിമയിലേക്ക് വിളിച്ചാൽ നല്ല കഥാപാത്രമാണെങ്കിൽ ചെയ്യും. പക്ഷേ എനിക്ക് കുറച്ചുകൂടെ കംഫർട്ടബിൾ സീരിയലാണ്.
സിനിമയും, സീരിയലും പെൺകുട്ടികൾക്ക് പറ്റിയ മേഖലയല്ലെന്നും, അവരെ വിശ്വസിക്കാൻ കഴിയില്ലെന്നുമൊക്കെ ഒരു പറച്ചിലുണ്ട്. ഇത്രയും വർഷത്തെ അനുഭവം കൊണ്ട് ആ ചിന്തയെ എങ്ങനെ നോക്കി കാണുന്നു.?
അങ്ങനെ പറയാൻ പറ്റില്ല. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ പ്രശനം തീരില്ലേ. ഒരവസരം നമുക്കാരെങ്കിലും അങ്ങനെയേ തരൂ എന്നാണെങ്കിൽ അതിനോട് നോ പറയുക. നമുക്ക് കഴിവുണ്ടെങ്കിൽ വർക്കുകൾ കിട്ടും. ഇല്ലെങ്കിൽ ഇല്ല. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ അത്തരം അവസരങ്ങൾ എന്നെ തേടിയും വന്നിട്ടുണ്ട്. പക്ഷെ ഞാൻ നോ പറയേണ്ടിടത്ത് നോ പറഞ്ഞിട്ടും ഉണ്ട്. ഞാനെന്റെ കഴിവിൽ വിഷ്വസിക്കുന്നു. പിന്നെ കുറച്ച് ഭാഗ്യം കൂടെ വേണം. ഭാഗ്യം ഈ ഒരു മേഖലയിൽ വലിയൊരു ഘടകമാണ്. അതുപോലെ തന്നെ ദൈവികമായൊരു അനുഗ്രഹവും. എന്റെ കയ്യിൽ ഞാൻ പച്ച കുത്തിയേക്കുന്നത് ഫിനിക്സ് പക്ഷിയുടേതാണ്. എത്ര തളർന്നു പോയാലും, ഉയർന്നു പൊങ്ങണം. ഇവിടെ നില നിൽക്കുക ബുദ്ധിമുട്ടാനോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. കാരണം എനിക്ക് തുടർച്ചയായി വർക്കുകൾ ലഭിക്കുന്നുണ്ട്. എനിക്കാണെങ്കിൽ ഒരുപാട് വർക്കുകൾ ചെയ്യണം എന്നൊന്നുമില്ല. ചെയ്യുന്നത് വൃത്തിയായിട്ട് ചെയ്യണം എന്നെ ഒള്ളു.
ഇപ്പോൾ എത്തി നിൽക്കുന്നത് കണ്മഷിയിലല്ലേ. എന്താണ് കണ്മഷിയുടെ വിശേഷം.?
കണ്മഷി നന്നായിട്ട് പോകുന്നു. കൺട്രോളർ ശരത്താണ് എന്നെ ഇതിലേക്ക് വിളിക്കുന്നത്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. അതുപോലെ തന്നെ ഡയറക്ടർ മനോജ് സർ. പ്രൊഡ്യൂസർ സജി സർ, കോസ്റ്യൂംർ, ആർട്ടിസ്ററ് , ഹെയർ സ്റ്റൈലിസ്റ്റ് എല്ലാവരും ഒരു കുടുംബം പോലെയാണ്. ഒരു സിനിമപോലെയാണ് കഥ പോലും.
ഇപ്പോൾ വലിയൊരു ചർച്ചാവിഷയമായ സീരിയലാണ് പത്തരമാറ്റ്. എല്ലാവരെയും പറഞ്ഞു വിടുന്നു, പക്ഷെ കാരണം പറയുന്നുമില്ല, എന്നാൽ ഒരാളെ മാത്രം പറഞ്ഞു വിടുന്നുമില്ല ആരാണാ വ്യക്തി?
ഞാനാണ് ആ വ്യക്തി. എന്നെ പറഞ്ഞു വിടാത്തത് ഞാൻ ചെയ്യുന്ന കഥാപാത്രം ഏകദേശം തീരാൻ ആയിട്ടുണ്ട്. സീരിയലിലെ സെക്കൻഡ് ഹീറോയിന്റെ അമ്മയായിട്ടാണ് ഞാൻ ചെയ്യുന്നത്. ഈ അവസാനത്തിലേക്ക് വെച്ച് മറ്റൊരു വ്യക്തിയെ വരുത്തേണ്ട എന്ന് കരുതിയാണ് പുതിയൊരാളെ തിരഞ്ഞെടുക്കാത്തത്. സ്മിതയെ പുറത്താക്കിയതിന് അവൾ എന്നോട് പേഴ്സണൽ ആയിട്ട് പറഞ്ഞത്. അവൾക്ക് മറ്റൊരു വർക്കും കൂടി കിട്ടി എന്നാണ്. രണ്ടു വർക്കും കളയാൻ താല്പര്യമില്ലാത്തതുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതിരിക്കുന്ന അവസ്ഥയിലാണ് പത്തരമാറ്റിൽ നിന്ന് പുറത്താക്കുന്നത്. ഇതിൽ കൂടുതൽ ഒന്നും എനിക്കറിയില്ല. തന്നെയുമല്ല ഈ കാര്യം അവൾ ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടിട്ടും ഉണ്ട്. ഞങ്ങളോട് ആദ്യമേ പറഞ്ഞിട്ടുണ്ട് പത്തരമാറ്റ് ചെയ്യുമ്പോൾ മറ്റൊരു വർക്ക് കമ്മിറ്റ് ചെയ്യരുതെന്ന്.
പത്തരമാറ്റ് സീരിയലിൽ ഉണ്ടായിട്ടുണ്ടെന്നൊക്കെ പറയുന്നത് വെറുതെയാണ് ഈ കണ്മഷി പോലെ തന്നെയാണ് പത്തരമാറ്റും ഒരു കുടുംബം പോലെയാണ് ഞങ്ങൾ എല്ലാവരും തമ്മിൽ വളരെ നല്ല സൗഹൃദമാണ് കൊണ്ടുനടക്കുന്നത്. ഇങ്ങനെയൊന്നുമില്ല
ഇപ്പോൾ സീരിയലിൽ ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. ഒരുപാട് വേറിട്ട കഥാപാത്രങ്ങൾ ചെയ്തു. ഇനി എന്ത് വ്യത്യസ്ത കഥാപാത്രം ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്.?
ഇപ്പോൾ ഞാൻ ശ്യാമാംബരത്തിൽ ശ്യാമയുടെ അമ്മയായ ദേവിക എന്ന കഥാപാത്രം ചെയ്തു. ഇന്നും ഞാൻ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു കഥാപാത്രമാണ് അത്. വളരെ ദൈവികമായിട്ടുള്ള കഥാപാത്രം എന്ന് വേണമെങ്കിൽ പറയാം. ഇന്നും ഞാൻ ആഗ്രഹിക്കുന്നത് അതുപോലെയുള്ള കഥാപാത്രങ്ങളാണ്.
സ്വന്തം ജീവിതത്തിലെ സ്വഭാവവുമായി സാമ്യമുള്ള ഒരു കഥാപാത്രം ഏതാണെന്ന് ചോദിച്ചാൽ എന്തായിരിക്കും ഉത്തരം?
അങ്ങനെ ഒരു കഥാപാത്രം ഇല്ല. പക്ഷേ ഇപ്പോൾ കണ്മഷിയിലെ ഞാൻ ഉപയോഗിക്കുന്ന വേഷങ്ങൾ വെച്ച് നോക്കുമ്പോൾ ഇതാണ് റിയൽ ആയിട്ടുള്ള ഞാൻ. ഇത് എനിക്കിങ്ങനെ ഉപയോഗിക്കാൻ പറ്റും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് അത് സാധിച്ചു.
ഇപ്പം കരിയറിൽ എത്ര സീരിയലുകൾ ചെയ്തു?
ഞാനിപ്പം 17 ഓളം സീരിയലുകളും കുറച്ച് പരസ്യങ്ങളും പിന്നെ ഒരു നാല് സിനിമകളും ചെയ്തു.
മോഹൻലാലിനെ ആണോ മമ്മൂട്ടിയെയാണോ ഇഷ്ടം.?
അതിപ്പം അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടമെന്ന് ചോദിക്കുന്നത് പോലെയാണ്. എന്നാലും പേഴ്സണലി എനിക്ക് മോഹൻലാലിനെ ആണ് ഇഷ്ടം. കുഞ്ഞിലെ മുതൽ അദ്ദേഹത്തിന്റെ സിനിമകളും കഥാപാത്രങ്ങളും ഒക്കെ കണ്ടിട്ട്, നമുക്ക് ഓരോരുത്തർക്കും ഓരോ സങ്കല്പം ഉണ്ടാവില്ലേ. ആ ഒരാൾ ആരാ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ മോഹൻലാൽ എന്ന് പറയും.
ഇപ്പോൾ കണ്മഷി ടെലികാസ്റ്റ് ആയിക്കൊണ്ടിരിക്കുകയാണ്. എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്. എന്തിനാണ് കണ്മഷി കാണേണ്ടത് എന്ന് ചോദിച്ചു കഴിഞ്ഞാൽ എന്താണ് ഉത്തരം.?
100% പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കണ്ടന്റ് ആണ് കൺവെൻഷൻ മുന്നോട്ടുവയ്ക്കുന്നത് നിങ്ങൾ തീർച്ചയായിട്ടും സീരിയൽ കാണണം വിജയിപ്പിക്കണം കാരണം നിങ്ങൾ പ്രേക്ഷകർ ഇല്ലെങ്കിൽ പിന്നെ ഞങ്ങളില്ല മറ്റു സീരിയലുകൾ പോലെ ഓവർ ആയിട്ട് മേക്കപ്പ് കാര്യങ്ങൾ ഒന്നുമില്ല നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് അതാണ് കൺവെൻഷൻ നൽകുന്നത്
ചില ആർട്ടിസ്റ്റുകൾ അഭിനയത്തിൽ കുറച്ചു മുന്നോട്ടു പോയിക്കഴിഞാൽ പ്രേക്ഷകരെ മറന്നു പോകാറുണ്ട്. അതിന്റെ ആവശ്യമില്ല. കാരണം പ്രേക്ഷകരാണ് എല്ലാം.എന്നെ സംബന്ധിച്ച് ഞാൻ വ്യക്തിബന്ധങ്ങൾക്ക് മുൻഗണന കൊടുക്കുന്ന വ്യക്തിയാണ്