“നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ’’; ഹക്കിമിന്റെ അറസ്റ്റില്‍ പരിഹസിച്ച് ആന്റണി വർഗീസ്

','

' ); } ?>

സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ അബ്ദുൽ ഹക്കീമിന്റെ അറസ്റ്റിനു പിന്നാലെ ഹക്കീമിനെ പരിഹസിച്ച് നടൻ ആന്റണി വർഗീസ്. ‘‘നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ’’ എന്നാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ പൊലീസ് പിടിയിലായ ഹക്കീമിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ആന്റണി വർഗീസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

കഴിഞ്ഞ ജൂലൈ ആദ്യവാരമാണ് സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഹക്കീം അറസ്റ്റിലാകുന്നത്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘കിക്ക്’ വഴി ലൈവിലായിരിക്കെ, മുന്നിലിരുന്ന ലാപ്ടോപ്പിൽ അബദ്ധത്തിൽ വിരലമർന്നാണ് ഹക്കീം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ തത്സമയം പുറത്തുവന്നതെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം വൈറലായതോടെ, യുഎഇയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാർജ പൊലീസ് ഇയാളെ അതിവേഗം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

നേരത്തെ നടൻ ആന്റണി വർഗീസിനെതിരെയും ഹക്കീം സമൂഹമാധ്യമങ്ങളിലൂടെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരുന്നു. ഒരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു ആന്റണിക്കെതിരായ ആരോപണം. ഇതിന്റെ ഭാഗമായി ആന്റണിയുടെയും പെൺകുട്ടിയുടെയും സ്വകാര്യ ചാറ്റുകൾ ഹക്കീം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. ഈ മുൻവൈരാഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഹക്കീമിന്റെ അറസ്റ്റ് വാർത്ത പങ്കുവെച്ചുകൊണ്ട് ആന്റണി വർഗീസ് പരിഹാസരൂപേണയുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *