സെറ്റില്‍ ‘ചുള്ളനായി’ എത്തി, ഡയറക്ടറെ വെട്ടിലാക്കി; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലേക്ക് എത്തിയതിനെക്കുറിച്ച് ചെമ്പില്‍ അശോകന്‍

','

' ); } ?>

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലേക്ക് എത്തിപ്പെട്ട രസകരമായ അനുഭവം പങ്കുവെച്ച് നടൻ ചെമ്പില്‍ അശോകന്‍. വാഗമണ്ണിലെ ചിത്രീകരണത്തിനിടയില്‍ സെറ്റിലെത്തിയ തന്നെ കണ്ട സംവിധായകന്‍ ഗിരീഷ് അല്‍പ്പം പരുങ്ങിയെന്നും, താന്‍ മനസ്സില്‍ കണ്ട കഥാപാത്രത്തിന് ഈ പ്രായം പോരാ എന്ന് പറഞ്ഞതായും താരം റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തൃശ്ശൂരുക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഏറെ ‘ചുള്ളനായിട്ടാണ്’ താന്‍ സെറ്റില്‍ എത്തിയത്. തുടര്‍ന്ന് സംവിധായകന്റെ ആവശ്യപ്രകാരം തന്റെ മുടി നരപ്പിച്ചു ചെറിയൊരു മേക്കോവറിലൂടെയാണ് ആ പ്രായമായ കഥാപാത്രത്തിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

‘ബെത്‌ലഹേം കുടുംബ യൂണിറ്റിലെ എന്റെ സീനുകളൊക്കെ വാഗമണ്ണില്‍ വച്ചായിരുന്നു. ഞാന്‍ സെറ്റില്‍ ചെന്നപ്പോള്‍ ഗിരീഷ് നിന്ന് പരുങ്ങുന്നു. എന്നിട്ട് എന്നോട് പറഞ്ഞു ചേട്ടാ ഞാന്‍ ഉദ്ദേശിച്ച ക്യാരക്ടറിന് ഈ പ്രായം പോരാ. അതു കേട്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ചിരിയാണ് വന്നത്. ഏത് പ്രായം വേണമെന്നാണ് പുള്ളി ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. തൃശ്ശൂരുക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ചുള്ളനായിട്ടാണ് അവിടെ എത്തിയിരിക്കുന്നത്. എന്താ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ഗിരീഷിനോട് ചോദിച്ചു. കുറച്ചു പ്രായമായ കഥാപാത്രമാണ് ഇതെന്ന് പറഞ്ഞു. അങ്ങനെ എന്റെ കുറച്ച് നരയൊക്കെ വച്ച് പ്രായമാക്കുകയാരിന്നു’-ചെമ്പില്‍ അശോകന്‍ പറഞ്ഞു.

വിവിധ കഥാപാത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച താരമാണ് ചെമ്പില്‍ അശോകന്‍. ബെത്‌ലഹേം യൂണിറ്റാണ് താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. അതേസമയം, ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വിദേശ മാര്‍ക്കറ്റുകളിലും വന്‍ വിജയം നേടുന്നു. ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇതിനോടകം 330.86 കോടി രൂപയാണ് പിന്നിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *