കാര്‍ണിവല്‍ എന്ന സിനിമയ്ക്ക് വേണ്ടി ബാബു ആന്റണി ചെയ്ത സാഹസിക അഭിനയപ്രകടനത്തിന്റെ കഥ വൈറലാകുന്നു. ബാബു ആന്റണിയുടേതായി പവര്‍ സ്റ്റാര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ബ്രേക്കില്ലാതെ ആക്‌സിലേറ്റര്‍ മാത്രം ഉപയോഗിച്ചാണ് സ്‌കൂട്ടര്‍ മരണക്കിണറില്‍ ഓടിച്ചതെന്ന് പോസ്റ്റിലൂടെ പറയുന്നു. സാധാരണ ഒരാള്‍ മരണക്കിണറിലൂടെ ബൈക്ക് ഓടിക്കാന്‍ ആറ് മാസമെങ്കിലും വേണ്ടിവരും. ഏഴുതവണയില്‍ കൂടുതല്‍ ഷൂട്ട് ചെയ്താണ് ഈ രംഗം ചിത്രീകരിച്ചതെന്നും കുറിപ്പിലുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും ഏകാന്തമായ നിമിഷമെന്ന് പറഞ്ഞാണ് സംഭവം വിവരിക്കുന്നത്.
ധമാക്ക എന്ന ചിത്രത്തിനു ശേഷം താന്‍ ചെയ്യാനൊരുങ്ങുന്നത് ബാബു ആന്റണിയെ നായകനാക്കിയുള്ള പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു നേരത്തെ പറഞ്ഞിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകളാണ് ഒമര്‍ സംവിധാനം ചെയ്തത്. ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന കുറിപ്പ്…