മാലാഖമാര്‍ക്ക് ആദരമായി ‘ലാല്‍ ബാഗ്’ എത്തി

ലോക നഴ്‌സ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ച് മംമ്ത മോഹന്‍ദാസ് തന്റെ പുതിയ സിനിമാ പോസ്റ്റര്‍ റിലീസ് ചെയ്തു. പുതിയ ചിത്രമായ ലാല്‍ബാഗിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് താരം നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ചത്. പൈസ പൈസ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബംഗ്ലൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‌സായാണ് മംമ്ത അഭിനയിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ഒരു കുടുംബചിത്രമാണ് ലാല്‍ബാഗ് എന്നാണ് സൂചനകള്‍. നേഹ സക്‌സേന, തെലുങ്ക് നടി നന്ദിനി റായ്, സിജോയ് വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മംമ്ത ഫേസ്ബുക്കില്‍ കുറിച്ചത്

‘തങ്ങളെ അമ്മമാരുടെ കൈകളില്‍ ഏല്‍പ്പിച്ച, ചിരിക്കാന്‍ സഹായിച്ച, ഞങ്ങളുടെ വേദന അവരുടേതായി കണ്ട, സ്വന്തം കുടുബത്തോടൊപ്പം നില്‍ക്കാന്‍ വീട്ടില്‍ പോകാതെ രാത്രിയും ഞങ്ങളോടൊപ്പം ജോലി ചെയ്ത, ഇപ്പോള്‍ ഈ കോവിഡ് 19 മഹാമാരിയുടെ സമയത്ത് നിസ്വാര്‍!ഥമായി കഠിനമായി പ്രയത്‌നിച്ച് ലക്ഷങ്ങളെ രക്ഷിച്ച ഓരോരുത്തര്‍ക്കും വലിയ സല്യൂട്ട്’…