പിറന്നാള്‍ ആശംസകള്‍ക്ക് നന്ദിയറിയിച്ച് സണ്ണി ചേച്ചി

ബോളിവുഡ് താരം സണ്ണി ലിയോണിന് ഇന്ന് പിറന്നാള്‍. കനേഡിയന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളീവുഡിലേക്കെത്തിയ താരം 1981 മെയ് 13നാണ് ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി ലിയോണ്‍. കരഞ്ജിത്ത് കൗര്‍ വോഹ്യ എന്നാണ് യഥാര്‍ത്ഥ പേര്. സണ്ണിയുടെ മാതാപിതാക്കള്‍ സിക്ക് പഞ്ചാബികളാണ്. തിബറ്റില്‍ ജനിച്ച് ഡല്‍ഹിയില്‍ വളര്‍ന്ന ആളായിരുന്നു സണ്ണി ലിയോണിന്റെ അച്ഛന്‍. ഹിമാചല്‍ പ്രദേശിലെ സിറാമൗര്‍ ജില്ലയില്‍ നിന്നുമുള്ള വനിതയായിരുന്നു സണ്ണി ലിയോണിന്റെ അമ്മ. പിറന്നാള്‍ ആശംസകള്‍ക്ക് താരം സോഷ്യല്‍മീഡിയയിലൂടെ നന്ദി അറിയിച്ചു. ലോക്ക്ഡൗണ്‍ ആയതോടെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള വീട്ടുവിശേഷങ്ങളൊക്കെ സണ്ണി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ക്വാറന്റൈനിലായതോടെ സണ്ണി സദാസമയം ഉറക്കമാണെന്നും നല്ല പാചകക്കാരിയല്ലെന്നും പറഞ്ഞ് കളിയാക്കി ഡാനിയല്‍ വെബ്ബര്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ ഡാനിയലിന്റെ വീഡിയോ പങ്കുവച്ച സണ്ണി തന്റെ ഭര്‍ത്താവ് ടിവി കണ്ടും,സെല്‍ഫികളെടുത്തുമാണ് ക്വാറന്റൈന്‍ കാലം കഴിച്ചുകൂട്ടുന്നതെന്നു പറഞ്ഞ് മധുരപ്രതികാരം തീര്‍ക്കുകയും ചെയ്തിരുന്നു.

സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷന്‍ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ല്‍ തന്റെ പ്രവര്‍ത്തനത്തിലൂടെയാണ് അഭിനയ രംഗത്ത് മുഖ്യധാരയിലെത്തിയത്. 2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമ രംഗത്തും എത്തി. പൂജ ബട്ടിന്റെ ജിസം2 എന്ന ത്രില്ലര്‍ സിനിമയിലൂടെ 2012ല്‍ ഇവര്‍ ബോളിവുഡില്‍ തന്റെ അരങ്ങേറ്റം നടത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായുംപ്രവര്‍ത്തിച്ചിട്ടുണ്ട്. ജിസം 2 ന് ശേഷം 2013ല്‍ ജാക്‌പോട്ട്, 2014ല്‍ റാഗിണി എം. എം.സെ് 2, 2015ല്‍ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും സണ്ണി ലിയോണ്‍ നായികയായി. പോണ്‍ സിനിമയിലൂടെ രംഗത്തെത്തിയ താരത്തിന് ഏറെ ആരാധകരെ ഉണ്ടാക്കിയത് താരത്തിന്റെ എളിമയും ലാളിത്യവും വ്യക്തിജീവിതത്തോടുള്ള താരത്തിന്റെ സമീപനവും മൂലമാണ്.

സിനിമക്ക് പുറമേ തന്റെ ഔദ്യോഗിക ജീവിതം ചില സാമൂഹിക പ്രവര്‍ത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക് എന്‍ റോള്‍ എന്ന പരിപാടിയിലൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളര്‍ത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പയ്‌നും മറ്റും നേതൃത്വവും നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 2011 ല്‍ സണ്ണി ലിയോണി സംഗീതഞ്ജനായ ഡാനിയല്‍ വെബ്ബറെ വിവാഹം കഴിച്ചു. 2017ല്‍ ഈ ദമ്പതികള്‍ നിഷ എന്ന ഒരു കുട്ടിയെ ദത്തെടുത്തു. 2018ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.