‘സീ യു സൂണ്‍’ ടീം സഹജീവികള്‍ക്കായി നല്‍കിയത്….

‘സീ യു സൂണ്‍’ എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്നും പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ചലച്ചിത്രമേഖലയെ സഹായിക്കാനാണ് തുക കൈമാറിയത്. ഫഹദും മഹേഷ് നാരായണനും ചേര്‍ന്നാണ് തുക കൈമാറിയത്. ബി.ഉണ്ണികൃഷ്ണന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് താഴെ….

‘സീ യു സൂണ്‍’ എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും, നന്ദി, സ്‌നേഹം, സാഹോദര്യം.