ജാതി മാറാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?

യുപിയിലെ ഹത്രാസ് ജില്ലയില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വിഷയത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.സംഭവത്തില്‍ പ്രതികരണമറിയിച്ച് രംത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാന്‍ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?രാമന്റെ ജാതിയില്‍ നിന്ന് വാല്‍മീകിയുടെ ജാതിയിലേക്ക്,ഗാന്ധിയില്‍ നിന്ന് അംബേദക്കറിലേക്ക് ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരില്‍ നിന്നും നമ്പൂതിരിയില്‍ നിന്നും പുലയിനിലേക്ക് എന്നാണ് താരം ചോദിക്കുന്നത്.

ഫേസ്ബുക്കില്‍ താരം കുറിച്ചതിങ്ങനെയാണ്.

മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?…രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക്..ഗാന്ധിയിൽ നിന്ന് അംബേദക്കറിലേക്ക് …ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്..പറ്റില്ല ല്ലേ…ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ല ല്ലേ…അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നു…ശരിക്കും നല്ല കളികൾ കളിക്കാമായിരുന്നു…ഇതിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കലാഭവന്‍ മണിയുടെ സഹോദരനും, നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന്റെ വിഷയത്തില്‍ കേരളത്തില്‍ നടന്ന് വരുന്ന സംഭവങ്ങളും ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.