ബ്രദേഴ്‌സ് ഡേയ്ക്ക് വേണ്ടി ധനുഷിന്റെ കിടിലന്‍ പാട്ട്! ‘നെഞ്ചോട് വിനാ’ റിലീസ് ചെയ്തു

കലാഭവന്‍ ഷാജോണ്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായ ബ്രദേഴ്‌സ് ഡേ’യില്‍ ധനുഷ് പാടിയ പാട്ട് റിലീസ് ചെയ്തു. ‘നെഞ്ചോട് വിനാ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ധനുഷ് തന്നെയാണ് ഗാനം എഴുതിയിരിക്കുന്നത്.

ധനുഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് 4 മ്യൂസിക്‌സ് ആണ്. ധനുഷിനൊപ്പം 4 മ്യൂസിക്‌സിലെ ബിബി മാത്യുവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാരി2 വിലെ റൗഡി ബേബി സോംഗിന് ശേഷം ധനുഷ് ആലപിക്കുന്ന ഗാനം കൂടിയാണിത്.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരാണ് നായികമാരായി എത്തുന്നത്. ലാല്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.