ഹൃത്വിക്കിനൊപ്പം ടൈഗര്‍ ഷ്രോഫും, ‘വാര്‍’ കിടിലന്‍ ട്രെയ്‌ലര്‍ കാണാം..

ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘വാര്‍’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാണി കപൂറാണ് നായിക. ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥും ഹൃത്വിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്. സംഗീതം വിശാല്‍ശേഖര്‍. ഛായാഗ്രഹണം അയനങ്ക ബോസ്. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളിലെത്തും.