മുഖ്യമന്ത്രിയായി മമ്മൂട്ടി ; ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ‘വണ്‍’ വരുന്നു

','

' ); } ?>

ബോബി-സഞ്ജയ് തിരക്കഥയില്‍ മമ്മൂട്ടി ‘മുഖ്യമന്ത്രി’യായെത്തുന്നു. ഉയരെക്ക് ശേഷം ബോബി-സഞ്ജയ് എന്നിവര്‍ തിരക്കഥയെഴുതുന്ന സിനിമയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ‘വണ്‍’ എന്ന് പേരിട്ട സിനിമയുടെ തിരക്കഥ ജോലികളിലേക്ക് കടക്കുകയാണെന്ന് തിരക്കഥാകൃത്തുക്കള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത്.

രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗാനഗന്ധര്‍വ്വന്‍, പി.പദ്മകുമാറിന്റെ മാമാങ്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.