മകളുടെ പേരിടല്‍ ചടങ്ങ് ആഘോഷിച്ച് കെജിഎഫ് താരം യഷ്- വീഡിയോ കാണാം

കെജിഎഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനം കവര്‍ന്ന താരമാണ് യഷ്. യഷിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുന്ന ആരാധകര്‍ ഇപ്പോള്‍ താരത്തിന്റെ മകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അടുത്തിടെയാണ് യഷും ഭാര്യ രാധിക പണ്ഡിറ്റും തങ്ങളുടെ മകളുടെ ചിത്രം ആദ്യമായി പുറത്ത് വിട്ടത്.’എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്തതിനാല്‍ അവളെ തല്‍ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ എന്നാണ് അന്ന് യഷ് ട്വീറ്റ് ചെയ്തത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ യഷിന്റെ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരിക്കുകയാണ്. അയ്‌ര (AYRA YASH) എന്നാണ് കുഞ്ഞിന്റെ പേര്. യഷിന്റെയും രാധികയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് അത്തരമൊരു പേരിട്ടിരിക്കുന്നത്. മുന്‍പ് യഷിനൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.