‘എല്ലാ സ്ത്രീകളും കാണണം’..ബിഗിലിനെ പ്രശംസിച്ച് അനു സിത്താര

','

' ); } ?>

ഇളയ ദളപതി വിജയ് ചിത്രം ‘ബിഗില്‍’ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അനു സിത്താര. ബിഗില്‍ എല്ലാ സ്ത്രീകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് എന്നാണ് നടി അനു സിത്താര പറയുന്നത്.

‘രണ്ടാം പകുതിയിലാണ് ചിത്രത്തിന്റെ ആത്മാവ്. പ്രചോദിപ്പിക്കുന്നതാണ്, എല്ലാ സ്ത്രീകളും തീര്‍ച്ചയായും കാണണം. എല്ലാ സ്ത്രീകള്‍ക്കുമായാണ് ചിത്രം സമര്‍പ്പിക്കുന്നത്. വിജയ്‌യും നയന്‍താരയും തകര്‍ത്തു’ എന്നാണ് അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ആറ്റ്‌ലിക്കും ഭാര്യക്കും മലയാളി താരം റീബ ജോണിനും അനു സിത്താര ആശംസകള്‍ അറിയിക്കുന്നുണ്ട്.