ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി ഹരീഷ് പേരടി

','

' ); } ?>

മലയാള സിനിമ രംഗത്തെ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കലക്ട് ചെയുന്ന സംഘടനയോട് പറയുന്നു വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയുവെന്നായിരുന്നു അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ പൃഥിരാജ്, ടൊവിനോ ഉള്‍പ്പടെ നിരവധി താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഓരോ സംഭവത്തിലും നീതി ലഭിക്കാനായി സോഷ്യല്‍ മീഡിയ മുന്‍കൈ എടുക്കേണ്ടതുണ്ടോ എന്നാണ് പൃഥിരാജ് ചോദിക്കുന്നത്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരയ്ക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.