ബച്ചന്റെ ദീപാവലി പാര്‍ട്ടിയിലെത്തിയത് വന്‍ താരനിര.. സെല്‍ഫികളില്‍ തിളങ്ങി ദുല്‍ഖറും അമാലുവും..!

','

' ); } ?>

അമിതാഭ് ബച്ചന്‍ ജല്‍സയില്‍ കഴിഞ്ഞ ദിവസം ബോളിവുഡ് തെന്നിന്ത്യന്‍ താരങ്ങള്‍ക്കായി സംഘടിപ്പിച്ച ദീപാവലി പാര്‍ട്ടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വന്‍താരനിര തന്നെ എത്തിച്ചേര്‍ന്ന പാര്‍ട്ടിയില്‍ മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയും അമാലുവും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ബോളിവുഡ് ബിഗ് ബി ബച്ഛനോടൊപ്പമുള്ള ഒരു ചിത്രം ദുല്‍ഖറും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലെ കൂടുതല്‍ ദൃശ്യങ്ങളും വീഡിയോകളും പുറത്തുവന്നതോടെ പാര്‍ട്ടിയുടെ മുഴുവന്‍ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചാല്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെ ചിത്രീകരിക്കാമെന്ന അഭിപ്രായത്തിലാണ് പാപ്പരാസികളും സിനിമാപ്രേമികളും.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, കജോള്‍, അക്ഷയ് കുമാര്‍, ഷാഹിദ് കപൂര്‍, കരീന കപൂര്‍, കോലി അനുഷ്‌ക, സാറാ അലി ഖാന്‍, കത്രീന കൈഫ്, ടൈഗര്‍ ഷ്രോഫ്, ശക്തി കപൂര്‍, രാജ് കുമാര്‍ റാവു, ബിപാഷ ബസു, ത്പസി പന്നു, സുനില്‍ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.

മുംബൈയില്‍ ജൂഹൂ ബീച്ചിനരികിലെ തന്റെ വീടായ ജല്‍സയില്‍ വച്ചായിരുന്നു അമിതാഭ് ബച്ചന്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബച്ചന്‍ ദീപാവലി പാര്‍ട്ടി സംഘടിപ്പിച്ചത്. ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പങ്കുവെച്ചത്. കൂടെ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമൊപ്പം നില്‍ക്കുന്ന ചിത്രവും ഇന്‍സ്റ്റാഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവച്ചു.

View this post on Instagram

#katrinakaif arrives at #anilkapoor home

A post shared by Viral Bhayani (@viralbhayani) on

https://www.instagram.com/p/B4IsonNncBK/?utm_source=ig_web_copy_link