വില്ലനായി മമ്മൂക്ക, നായകന്‍ അര്‍ജുന്‍ അശോകന്‍

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ‘ഭൂതകാലം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുക. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രം. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ്.

30 ദിവസമാണ് മമ്മൂട്ടി നല്‍കിയിരിക്കുന്ന ഡേറ്റ്. അര്‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നല്‍കിയിരിക്കുന്നത്. റെഡ് റെയ്ന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുലിന്റെ ഈ ചിത്രവും ഹൊറര്‍ ത്രില്ലറാണ്.’വിക്രം വേദ’ ഒരുക്കിയ തമിഴ് നിര്‍മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമയാണിത്. ഓ?ഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമനയാകും ഒരു പ്രധാന ലൊക്കേഷനാണ്.