പിറന്നാള്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത് വിട്ട് ‘പുഷ്പ ടീം

ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി ‘പുഷ്പ 2’ അണിയറ പ്രവര്‍ത്തകര്‍. പുഷ്പ രണ്ടാം ഭാഗത്തിലെ ഫഹദിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പിറന്നാള്‍ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ പൊലീസുകാരനായി ഇത്തവണയും ഫഹദ് ഞെട്ടിക്കുമെന്ന് ഉറപ്പ്. ഒന്നാം ഭാഗത്തില്‍ ഏറെ പ്രശംസ നേടിയ ഫഹദിന്റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്. മാമന്നനാണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ അല്ലുവിന്റെയും ഫഹദിന്റെയും തകര്‍പ്പന്‍ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.