സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

','

' ); } ?>

സംവിധായകന്‍ സിദ്ദീഖിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. വെന്റിലേറ്ററില്‍ എക്‌മോ പിന്തുണയോടെയാണു ചികിത്സ. 24 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് ആശുപത്രിവൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്ന് അത് കരളിനെയും ബാധിക്കുകയായിരുന്നു.