ഇത് ഭാവനയുടെ ‘പരമ്പരാഗത സ്റ്റൈലിഷ്’ ലുക്ക്..!

','

' ); } ?>

വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും താല്‍കാലികമായി ഇടവേള എടുത്തിരിക്കുകയാണെങ്കിലും തന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെല്ലാം സജീവമാണ് ഭാവന. ടെലിവിഷന്‍ പരിപാടിക്കായി കേരളത്തില്‍ എത്തിയെങ്കിലും കന്നഡ സിനിമയിലാണ് താരം ഇപ്പോള്‍ സജീവമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട കോട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു നടി പുറത്ത് വിട്ടത്. അതിനൊപ്പം ട്രെഡീഷണല്‍ കമ്മലും നെറ്റിച്ചുട്ടിയും ധരിച്ചിരുന്നു. ‘പരമ്പരാഗത ലുക്കിനെ കണ്ട സ്‌റ്റൈലിഷ് ലുക്ക്’ എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.