കാര്‍ത്തിയുടെ ‘കൈദി’യ്ക്ക് രണ്ടാം ഭാഗം

','

' ); } ?>

കാര്‍ത്തിയുടെ ആക്ഷന്‍ ത്രില്ലര്‍ ‘കൈദി’യുടെ രണ്ടാംഭാഗം ഉടന്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. കൈദി ഒരുക്കിയ അതേ ടീം തന്നെയായിരിക്കും രണ്ടാം ഭാഗത്തിനായി അണിനിരക്കുകയെന്നാണ് സൂചന. നടന്‍ വിജയ്‌യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ‘ദളപതി 64’ന് ശേഷമായിരിക്കും കൈദിയുടെ രണ്ടാംഭാഗം ഒരുക്കുക. ലോകേഷ് കനകരാജ് തന്നെയാണ് കൈദിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സാം സി എസ് ആണ്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റേയും വിവേകാനന്ദ പിക്‌ചേഴ്‌സിന്റേയും ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബു, എസ്.ആര്‍ പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മണിരത്‌നം ഒരുക്കുന്ന ചരിത്ര സിനിമ ‘പൊന്നിയിന്‍ സെല്‍വ’ന്റെ ഭാഗമാണ് കാര്‍ത്തിയിപ്പോള്‍. വിക്രം, വിജയ് സേതുപതി, ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ്, ജയം രവി, പാര്‍ത്ഥിപന്‍ തുടങ്ങിയ വലിയ താരനിരയാണ് സിനിമയിലുള്ളത്. രണ്ട് ഭാഗങ്ങളിലായാണ് സിനിമ ഒരുക്കുന്നത്. ലോകേഷ് കനകരാജ് ഒരുക്കുന്ന ‘ദളപതി 64’ല്‍ വിജയ് കോളേജ് അധ്യാപകനായാണ് എത്തുന്നത്. മലയാളിയായ മാളവിക മോഹനാണ് നായിക. ആന്റണി വര്‍ഗീസും സിനിമയില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.