തീയേറ്ററുകള്‍ നാളെ തുറക്കും ‘ബര്‍മുഡ’

ഷൈന്‍ നിഗം – വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ബര്‍മുഡ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.തുറക്കാതെ ഓ ടി ടി പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ റിലീസ് ചെയുന്ന സാഹചര്യത്തില്‍ ‘നാളെ തിയേറ്റര്‍ തുറക്കുന്നു’ എന്ന അറിയിപ്പോട് കൂടി പുറത്തിറങ്ങിയ പോസ്റ്റര്‍ കണ്ടു സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടിയെന്നതില്‍ ആശ്ചര്യപെടാന്‍ ഇല്ല. കോവിഡ് കാലഘട്ടത്തില്‍ അടച്ചിട്ട തിയേറ്റര്‍ തുറക്കുക എന്നത് മറ്റാരേക്കാളും ഒരു സിനിമ പ്രേമിക്ക് സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. ജനശ്രദ്ധ നേടുക എന്ന ഉദ്ദേശത്തില്‍ മാത്രം ചെയ്ത ഈ കാര്യം കൊണ്ട് തന്നെ ഈ പോസ്റ്റര്‍ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഒരു സ്‌ക്രീനില്‍ കാണുന്ന തരത്തില്‍ പോലീസ് വേഷത്തിലെ വിനയ് ഫോര്‍ട്ടും, ചിരിക്കുന്ന ഷൈനിന്റെ ചിത്രവുമാണ് പോസ്റ്ററില്‍ ഉള്ളത്. മികച്ച ഒരു കൂട്ട് കെട്ടില്‍ നല്ലൊരു ചിത്രം പ്രതീക്ഷിക്കാം.

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. ഷെയ്ന്‍ നിഗമിനെ കൂടാതെ വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തില്‍ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. കോസ്റ്റും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി – പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ – നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ- പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.