രണ്ട് ചിത്രങ്ങളില്‍ നായകനായി ബാബു ആന്റണി തിരിച്ചെത്തുന്നു..

മലയാള സിനിമയുടെ ആദ്യ കാലങ്ങളില്‍ തന്റെ ശരീര സൗന്ദര്യംകൊണ്ടും വേറിട്ട ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും തരംഗമായി നിന്നിരുന്ന നടനാണ് ബാബു ആന്റണി. ഇപ്പോഴും ബാബു ആന്റണി എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ആ അതിമാനുഷികനായ ഒരു യുവ നായകന്റെ ചിത്രമാണ്. സിനിമ ലോകത്ത് നിന്നും ഏറെ കാലം വിട്ട് നിന്ന അദ്ദേഹം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായം കുളം കൊച്ചുണ്ണി എന്ന ചരിത്രം സിനിമയിലെ മികച്ച പ്രകടനത്തിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ ഏവരെയും അതിശയപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തയുമായാണ് ബാബു ആന്റണി ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം താന്‍ നായകനായെത്തുന്ന രണ്ട് ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നെണ്ടെന്നാണ് താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. രണ്ടും രണ്ട് വ്യത്യസ്ഥ ജെനറേയിലുള്ള ചിത്രങ്ങളായിരിക്കുമെന്നും 2019 അവസാനത്തോടെയും 2020 ആദ്യ പകുതിയോടെയുമായിരിക്കും ചിത്രങ്ങള്‍ പുറത്തിറങ്ങുതെന്നും അദ്ദേഹം അറിയിച്ചു. അതില്‍ ഒരു ചിത്രം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാര്‍ ആയിരിക്കും. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.