തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കി.. ഏഷ്യാനെറ്റിനെതിരെ ഒന്നാന്തരം ട്രോളുമായ് ടൊവീനോ..!

ടൊവിനോയെന്ന നടന്‍ എന്നും വ്യത്യസ്ഥനാവുന്നത് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള തന്റേടത്തിലൂടെ തന്നെയാണ്. തന്റെ ഒരു പ്രസംഗത്തിലെ രംഗത്തിന് അനുയോജ്യമല്ലാത്ത തലക്കെട്ട് നല്‍കി തെറ്റിധരപ്പിക്കുന്ന രീതിയിലുള്ള വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ടൊവിനോയുടെ ഈ ചൂടറിഞ്ഞത്. ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്തയുടെ പോസ്റ്റിന് താഴെ ടൊവിനോ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പ്ലസ് ടു – എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ തൃശൂര്‍ നിയമസഭാ മണ്ഡലത്തിലുളള വിദ്യാര്‍ഥികളെ അഭിനന്ദിക്കാനെത്തിയ ചടങ്ങിലെ ടൊവീനോ പ്രസംഗമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയത്.

വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് ടൊവീനോ വീട്ടില്‍ കൃഷിയുള്ളത് കൊണ്ടാണ് സിനിമയിലെ പരീക്ഷണ ചിത്രങ്ങള്‍ക്ക് മുതിരുന്നതെന്നും ഇതൊന്നുമില്ലെങ്കിലും കിളച്ച് ജീവിക്കാം എന്ന കാര്യം തന്നെയാണ് തന്റെ കോണ്‍ഫിഡന്‍സ് എന്നും ടൊവീനോ ഹാസ്യ രൂപേണ പറയുകയുണ്ടായി. എന്നാല്‍ ഈ വാക്കുകള്‍ ” സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ച് ജീവിക്കും ” എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയത്. ഈ വാക്കുകളാണ് ടൊവീനോയെ ചൊടിപ്പിക്കാനിടയായത്. താരം ഏഷ്യാനെറ്റിനെ ട്രോളിയതിനെ പിന്തുണച്ചുകൊണ്ട് നിരവധി ആരാധകരാണ് കമന്റിന് താഴെ ലൈക്കുമായെത്തിയത്.

എടക്കാട് ബറ്റാലിയണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് താരം ഇപ്പോള്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പൊള്ളലേറ്റ താരത്തിന്റെ സുരക്ഷയെക്കുറിച്ച് ആകുലപ്പെട്ട് നിരവധി പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു.