അസുരനെ കാണാന്‍ ഉലകനായകന്‍, സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍

','

' ); } ?>

തമിഴിലെ തന്റെ അരങ്ങേറ്റ ചിത്രം അസുരന്‍ പുറത്തിറങ്ങിയ സന്തോഷത്തിലാണ് നടി മഞ്ജു വാര്യര്‍. എന്നാല്‍ ഇപ്പോള്‍ അസുരന്‍ കാണാന്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ എത്തിയതിന്റെ സന്തോഷത്തിലാണ് മഞ്ജു. ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. അസുരന്‍ കണ്ടതിനും, അഭിപ്രായം അറിയിച്ചതിനും, പടം ഇഷ്ടമായതിനും കമലിനോട് നന്ദി അറിയിച്ചിരിക്കുകയാണ് താരം. കമലിനൊപ്പം മകള്‍ ശ്രുതി ഹാസനും സിനിമ കാണാന്‍ എത്തിയിരുന്നു. മൂവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും മഞ്ജു ഇതോടൊപ്പം പങ്കുവെച്ചു.

ധനുഷ് നായകനായ അസുരന്‍ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരനാണ്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. അഞ്ചു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. എ.ആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ്. തനുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.