ദിലീപ്, അര്‍ജുന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ജാക് ഡാനിയേലിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ദിലീപ് തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷും ഷാന്‍ റഹ്മാനും കൂടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിലീപ് അര്‍ജുന്‍ എന്നിവര്‍ തമ്മിലുള്ള പോരാട്ട കഥയുമായെത്തുന്ന ചിത്രം ഈ മാസം പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചനകള്‍.