മരക്കാര്‍ ഒരു ചരിത്രമാണ്. ചിത്രത്തില്‍ എവിടയെങ്കിലും ഒന്ന് തലകാണിക്കാനുള്ള അവസരം എനിക്ക് തരണമെന്ന് ഞാന്‍ പറഞ്ഞിരുന്നുവെന്ന് നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ .അവസാന നിമിഷമാണ് ഞാന്‍ മരക്കാറിലേക്ക് എത്തുന്നത്,ചിത്രത്തില്‍ നമ്പ്യാതിരി എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്നും ,നമ്പ്യാതിരി ഒരു ദുഷ്ടനായ കഥാപാത്രമല്ല പക്ഷെ അപകടങ്ങള്‍ മുന്നില്‍ കാണാന്‍ കഴിയാത്ത ഒരു രാജാവാണെന്നും താരം സെല്ലുലോയിഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വലിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെയാണ് മരക്കാറില്‍ അഭിനയിച്ചത്. അതുകൊണ്ട് തന്ന അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ നമുക്കൊരു കോണ്‍ഫിഡന്‍സ് വരും, അവര്‍ എപ്പോഴും നമ്മളെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്താന്‍ ശ്രമിക്കും അത് നല്ല അനുഭവമായിരുന്നെന്നും താരം പറഞ്ഞു.
ആദ്യമൊന്നും എനിക്ക് ആക്ടിങ് പാഷന്‍ ആയിരുന്നില്ല.ഡാന്‍സ് എനിക്ക് ആദ്യമെ ഇഷ്ടമായിരുന്നു.പിന്നീടാണ് ആക്ടിങ് ഒരു പ്രൊഫഷനായി എടുക്കുന്നത്.എനിക്ക് സിനിമയ്‌ലേക്കുളള എന്‍ട്രി എളുപ്പമായിരുന്നു അത് കഴിഞ്ഞ് കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.
മരക്കാര്‍ എത്താന്‍ ഇനി 2 ദിവസത്തെ കാത്തിരിപ്പ് മാത്രമാണുളളത്. ചിത്രം ഡിസംബര്‍ 2 ന് തിയേറ്ററുകളിലെത്തും.നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് മരക്കാറിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്.മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.
മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍,കല്ല്യാണി പ്രിയദര്‍ശന്‍.സുഹാസിനി,സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.