പരാതിയിൽ കഴമ്പില്ല; ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന് പോലീസ്

','

' ); } ?>

നടൻ ടിനിടോമിനെതിരായ നടി അൻസിബ ഹസ്സന്റെ പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന് വിലയിരുത്തി പോലീസ്. അൻസിബ നൽകിയ മൊഴി കേട്ടുകേൾവി മാത്രമാണെന്നും പരാതിയിൽ നിയമപരമായി മുന്നോട്ടുപോകാനുള്ള കഴമ്പില്ലെന്നുമാണ് കടവന്ത്ര പൊലീസിന്റെ കണ്ടെത്തൽ. മറ്റാരോ പറഞ്ഞറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പൊലീസ് ഉടൻ തന്നെ സെൻട്രൽ എസിപിക്ക് കൈമാറും. അതേസമയം, പരാതിയുമായി ബന്ധപ്പെട്ട് അൻസിബ കഴിഞ്ഞദിവസം കോടതിയെ സമീപിച്ചിരുന്നു.

മറുവശത്ത്, താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം നാളെ നടക്കാനിരിക്കെ സംഘടനയ്ക്കുള്ളിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്. യോഗത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കുമ്പോഴും അംഗങ്ങൾക്ക് ആർക്കും തന്നെ വാർഷിക റിപ്പോർട്ട് ലഭ്യമാക്കിയിട്ടില്ല. ജനറൽ ബോഡിക്ക് 21 ദിവസം മുൻപ് റിപ്പോർട്ട് കൈമാറണമെന്നാണ് സംഘടനയുടെ ബൈലോ വ്യക്തമാക്കുന്നത്. വരവ് ചെലവ് കണക്കുകളിലെ കനത്ത അവ്യക്തതയാണ് റിപ്പോർട്ട് വൈകാൻ കാരണമായതെന്നാണ് സൂചന. സാമ്പത്തിക കാര്യങ്ങളിലെ തർക്കങ്ങൾ പരിഹരിച്ച് ഇന്നെങ്കിലും റിപ്പോർട്ട് അംഗങ്ങൾക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഭാരവാഹികൾ. ഇതിന്റെ ഭാഗമായി സംഘടനയുടെ അടിയന്തര എക്സിക്യൂട്ടിവ് യോഗം ഇന്ന് രാവിലെ ചേരും.