
മോഹൻലാലിനൊപ്പം വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി അൻസിബ ഹസ്സൻ. ‘ജോർജുകുട്ടിയും അഞ്ജു ജോർജും’ എന്ന അടിക്കുറിപ്പോടെ മോഹൻലാലിനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രങ്ങളാണ് അൻസിബ പങ്കുവെച്ചിരിക്കുന്നത്. ‘ദൃശ്യം 3’ സിനിമയുടെ ചിത്രീകരണത്തിനിടെ കിട്ടിയ ഇടവേളയിലാണ് വർക്കൗട്ട്.
രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്. ‘വരുണിന്റെ ബോഡി കുഴിച്ചിട്ടിരിക്കുന്നത് ജിമ്മിലാണോ’, ‘ജോർജുകുട്ടി വീണ്ടും ചെറുപ്പമായി’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
നടിയെ വിമർശിച്ചും കമന്റുകൾ വരുന്നുണ്ട്. ‘ദൃശ്യം വരുമ്പോൾ മാത്രം കാണുന്ന അൻസിബ’, ‘ഈ സിനിമ വരുമ്പോൾ മാത്രം അറിയപ്പെടുന്ന നായിക’ തുടങ്ങിയ കമന്റുകളാണ് നടിയെ വിമർശിച്ചു വരുന്നത്. അതേസമയം സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിർമിക്കുന്നത്.