“അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ല, നോമ്പെടുത്തത് വ്യക്തിപരമായ താൽപര്യത്തിൽ”; പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ

','

' ); } ?>

നടി അൻസിബ ഹസ്സനെതിരെ ടിനി ടോം നടത്തിയെന്ന് ആരോപിക്കുന്ന പരാമർശത്തിൽ വിശദീകരണം നൽകി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ ശ്രീകൈലാസ്. പോലീസ് ഡേ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് അൻസിബ മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിച്ചിട്ടില്ലെന്നും, തന്നെ മതം മാറ്റാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും ശ്രീകൈലാസ് പറഞ്ഞു. സംഭവത്തിനെ കുറിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ശ്രീകൈലാസ്.

‘പുള്ളിക്കാരി അങ്ങനെ ഒന്നുംചെയ്‌തിട്ടില്ല. പോലീസ് ഡേ എന്ന സിനിമയിൽ എന്റെ അച്ഛനായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. അച്ഛൻ്റെ കൂടെ സഹായിയായി ഞാൻ പോയിരുന്നു. ആ സമയത്ത് കണ്ടിരുന്നു എന്നതിലുപരി ഒന്നുമില്ല. സെറ്റിൽ ഞാൻ നോമ്പ് അനുഷ്‌ഠിച്ചിരുന്നു. വ്യക്തിപരമായ താത്പര്യത്തിന് പുറത്താണ് അത്‌ ചെയ്‌തത്‌. എൻ്റെ സുഹൃത്തുക്കൾ ആരോഗ്യത്തിന് ഉൾപ്പെടെ നല്ലതാണെന്ന് പറഞ്ഞിട്ടാണ് നോമ്പെടുത്തത്. അതേ ദിവസം അൻസിബ അവിടെ അഭിനയിക്കാൻ എത്തി. അതെല്ലാം യാദൃച്ഛികമായിരുന്നു.’ ശ്രീകൈലാസ് വ്യക്തമാക്കി.

പ്രൊഡക്ഷൻ കൺട്രോളറുടെ മകനേയും ടിനി ടോമിൻ്റെ ഡ്രൈവറേയും മതംമാറ്റാൻ താൻ ശ്രമിച്ചുവെന്ന് നടൻ ആരോപിച്ചു എന്നായിരുന്നു അൻസിബ പറഞ്ഞത്. ഇക്കാര്യത്തിലാണ് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിൻ്റെ മകൻ ശ്രീകൈലാസ് വിശദീകരണവുമായി രംഗത്തെത്തിയത്. രാജീവ് പ്രൊഡക്ഷൻ കൺട്രോളർ ആയ പോലീസ് ഡേയിൽ അൻസിബയും ടിനി ടോമും ഒന്നിച്ച് അഭിനയിച്ചിരുന്നു. രാജീവും ആരോപണം നിഷേധിച്ചിട്ടുണ്ട്.