“എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു”; മോശം കമന്റുകൾക്ക് മുഖത്തടിച്ച മറുപടിയുമായി അന്ന രാജൻ

','

' ); } ?>

സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾക്ക് താഴെ മോശം കമന്റുകൾ പോസ്റ്റ് ചെയ്തവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടി അന്ന രേഷ്‌മ രാജൻ. അർജന്റീന ടീമിന്റെ ജഴ്‌സി അണിഞ്ഞുള്ള റീൽ വിഡിയോയും സബ്‌സ്‌ക്രിപ്ഷൻ കണ്ടന്റിന്റെ ഭാഗമായുള്ള ഗ്ലാമർ റീലും പങ്കുവച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണവും വിമർശനവുമാണ് നടിക്കെതിരെ ഉണ്ടായത്. രൂക്ഷമായ നെഗറ്റീവ് കമന്റുകൾ ഉയർന്നതോടെ വിഡിയോകളുടെ കമന്റ് ബോക്സ് പൂട്ടി വിഡിയോ നീക്കം ചെയ്ത താരം, പിന്നീട് ഇത്തരക്കാർക്ക് എതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു.

“ആകാംക്ഷയിൽ ഒരു റീൽ ഇട്ടത് മാത്രമേ ഓർമയുള്ളൂ. ചീത്ത കമന്റ്സ് ഇട്ട എല്ലാവരുടെയും അമ്മയ്ക്കും അപ്പനും സുഖമാണെന്നു കരുതുന്നു, എല്ലാവർക്കും നന്ദി” എന്നായിരുന്നു വിമർശകർക്ക് അന്ന നൽകിയ മറുപടി.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്ന, കടുത്ത അർജന്റീന ഫുട്ബോൾ ആരാധക കൂടിയാണ്. അങ്കമാലി ഡയറീസിലെഅവരുടെ കഥാപാത്രമായ ‘ലിച്ചി’ എന്ന പേരിലാണ് അന്ന പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സിനിമയിൽ വരുന്നതിനു മുമ്പ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അന്ന.

‘അങ്കമാലി ഡയറീസ്’ കൂടാതെ, ലാൽ ജോസ് സംവിധാനം ചെയ്ത ‘വെളിപാടിന്റെ പുസ്‌തകം’, ‘മധുരരാജ’, ‘അയ്യപ്പനും കോശിയും’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. രജനികാന്ത് ചിത്രം ‘ജയിലർ 2’ ആണ് നടിയുടെ പുതിയ പ്രോജ്ക്‌ട്. നടിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.