‘ 5ല്‍ ഒരാള്‍ തസ്‌കരന്‍ ‘ ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു

','

' ); } ?>

ജയശ്രീ സിനിമാസിന്റെ ബാനറില്‍ പ്രതാപന്‍ വെങ്കടാചലം, ഉദയശങ്കര്‍ എന്നിവര്‍ നിര്‍മ്മിച്ച് സോമന്‍ അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘ അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ ‘ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓഫിഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.

മമ്മൂട്ടിയെയുംമോഹന്‍ലാലിനെയും വച്ച് ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സോമന്‍ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണിത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എസ്. വെങ്കട്ടരാമന്‍. തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി. സ്‌ക്രിപ്റ്റ് അസോസിയേറ്റ് പ്രസാദ് പണിക്കര്‍.

ന്യൂജന്‍ ഭ്രമത്തില്‍ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്നചെറുപ്പക്കാരന്റെ പതനം തിരിച്ചറിവിന്റെ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന പ്രമേയമാണ് ‘ അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍ ‘എന്ന ചിത്രത്തിന്റേത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്.ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍,കലാഭവന്‍ ഷാജോണ്‍, പുതുമുഖം സിദ്ധാര്‍ത്ഥ് രാജന്‍, ഹരീഷ് പേരടി, ഹരീഷ് കണാരന്‍, തിരു, ശിവജി ഗുരുവായൂര്‍, പാഷാണം ഷാജി, സുബ്രഹ്‌മണ്യന്‍ ബോള്‍ഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. മണികണ്ഠന്‍ പി.എസ്. ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

പി. കെ. ഗോപി, പി.ടി. ബിനു എന്നിവരുടെ ഗാനങ്ങള്‍ക്ക് അജയ് ജോസഫ് സംഗീതം പകര്‍ന്നു. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണന്‍ മങ്ങാട്ട് വസ്ത്രാലങ്കാരവും അനില്‍ പേരാമ്പ്ര നിശ്ചല ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.വിനോദ് പ്രഭാകര്‍ (സാമ)സംഘട്ടന സംവിധാനം. നൃത്തം സഹീര്‍ അബ്ബാസ്. പരസ്യകല സത്യന്‍സ്. പ്രൊഡ ക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര.പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് നസീര്‍ കൂത്തുപറമ്പ്.പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ മാത്യു പുനലൂര്‍. മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിങ് പി.ശിവപ്രസാദ്.