ശരത്ത് അപ്പാനി-അഞ്ജലി അമീര്‍ ചിത്രം ‘ബെര്‍നാര്‍ഡ്’ ഫസ്റ്റ് ലുക്ക്

','

' ); } ?>

ശരത്ത് അപ്പാനി നായകനാകുന്ന പുതിയ ചിത്രം ‘ബെര്‍നാര്‍ഡ്’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് ശരത്ത്. അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്.

ദേവപ്രസാദ് നാരായണനാണ് ‘ബെര്‍നാര്‍ഡ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും സംഗീതവും ഒരുക്കുന്നത്. ബുദ്ധദേവ് സിനിമ പാര്‍ക്കിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിജു മാത്യുവും, എഡിറ്റിങ് ജെറിന്‍ രാജുവുമാണ്.

ആര്‍ട്ട് വിപിന്‍ റാം,പ്രൊഡക്ഷന്‍ സിസൈനര്‍ ഹരി വെഞ്ഞാറമൂട്, കളറിസ്റ്റ് മിഥുന്‍, മേക്കപ്പ് രതീഷ് രവി, കോസ്റ്റ്യൂം ബിസ്‌നി ദേവപ്രസാദ്, ഡിസൈന്‍ പ്രേംജിത്ത് നടേശന്‍ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്

ആദിവാസി എന്ന ചിത്രമാണ് ശരത്ത് അപ്പാനിയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ് ആദിവാസിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്. വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിങ്ങ്- ബി ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ് ബി, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍ പ്രൊഡുസര്‍- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍.