‘എഡിറ്റ് ചെയ്ത് തന്നെ ജാഡക്കാരിയാക്കി’- അനശ്വര പറയുന്നു

‘ഉദാഹരണം സുജാത’ എന്ന ആദ്യചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അനശ്വര രാജന്‍. മഞ്ജു വാര്യരുടെ മകളുടെ വേഷമായിരുന്നു ആദ്യ ചിത്രത്തില്‍ അനശ്വരയ്ക്ക്. പിന്നീട് അനശ്വര അഭിനയിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ഹിറ്റായി മാറി. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘ആദ്യരാത്രി’യാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ബിജു മേനോന്‍ നായകനാകുന്ന ചിത്രം നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് അനശ്വര രാജന്‍.

വീഡിയോ