ഫ്‌ളക്‌സ്‌ ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി പിഷാരടിയുടെ ‘ഗാനഗന്ധര്‍വന്‍’

ചെന്നൈയില്‍ ഫ്‌ളക്‌സ്‌ വീണ് യുവതി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ രമേശ് പിഷാരടി തന്റെ പുതിയ ചിത്രമായ ഗാനഗന്ധര്‍വന്റെ പ്രചാരണത്തിന് ഫ്‌ളക്‌സ്‌ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്‌ളക്‌സ്‌ ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുകയാണെന്നും ചിത്രത്തിന്റെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

യുവതി മരിച്ച സംഭവത്തില്‍ തമിഴ് താരങ്ങള്‍ തങ്ങളുടെ ആരാധകരോട് ഫ്‌ളക്‌സ്‌ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പത്രകുറിപ്പ് ഇറക്കിയിരുന്നു. നടന്മാരായ വിജയ്, സൂര്യ, അജിത്ത് എന്നിവര്‍ ആരാധകരോട് ഫ്‌ളക്‌സ് വയ്ക്കുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ടോ ഫാന്‍സ് അസോസിയേഷനുകളുടെ പേരിലോ ഇനി ഫ്‌ളക്‌സുകള്‍ വയ്ക്കരുതെന്നാണ് താരങ്ങള്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ വ്യക്തമാക്കിയത്.

error: Content is protected !!