“അറിയാത്ത പണിക്ക് നിൽക്കരുത്, കല നിങ്ങൾക്ക് നശിപ്പിക്കാനുള്ളതല്ല”; അനന്യക്കെതിരെ സോഷ്യൽ മീഡിയ

','

' ); } ?>

‘ചാന്ദ് മേരാ ദിൽ’ എന്ന ചിത്രത്തി ഭരതനാട്യ നൃത്തം അവതരിപ്പിച്ച നടി അനന്യ പാണ്ഡെയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകളും വിമർശനങ്ങളും. ചിത്രത്തിൽ ഭരതനാട്യ നർത്തകിയുടെ വേഷത്തിലെത്തുന്ന നടി, വളരെ വികലമായാണ് ചുവടുകൾ വെക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. നൂറ്റാണ്ടുകളുടെ പാരമ്പര്യവും പഴക്കവുമുള്ള ഭരതനാട്യം പോലൊരു ക്ലാസിക്കൽ നൃത്തരൂപത്തെ തീർത്തും അപഹസിക്കുന്ന രീതിയിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിലെ ഈ രംഗം കോർത്തിണക്കിക്കൊണ്ടുള്ള ട്രോളുകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

“അനന്യ, ഭരതനാട്യം 2000 വർഷത്തെ ചരിത്രത്തെ അതിജീവിച്ചതാണ്. നിങ്ങൾക്ക് നശിപ്പിക്കാൻ വേണ്ടിയല്ല അത് ഇത്രയും കാലം നിലനിന്നത്. നിങ്ങൾ റാംപുകളിൽ മാത്രം ഒതുങ്ങൂ, കഠിനപരിശീലനം നടത്തുന്നവർക്കായി ഈ പവിത്രമായ കലയെ വിട്ടുകൊടുക്കൂ,” എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്.

വിവേക് സോണി സംവിധാനം ചെയ്ത ‘ചാന്ദ് മേരാ ദിൽ’ മെയ് 22നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ലക്ഷ്യയാണ് ചിത്രത്തിലെ നായകൻ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അദാർ പൂനാവാല, അപൂർവ മേത്ത, സോമൻ മിശ്ര, മരീഷ്കെ ഡിസൂസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തുഷാർ പരാഞ്ച്പെ, വിവേക് സോണി എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. നേരത്തെ ജാൻവി കപൂർ നായികയായി എത്തിയ പരം സുന്ദരി എന്ന സിനിമയ്ക്കും സമാനമായ ട്രോളുകൾ വന്നിരുന്നു. ലയാള ഭാഷയേയും കേരളീയ സംസ്കാരത്തേയും ചിത്രത്തിൽ അവതരിപ്പിച്ച വിധമാണ് പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയത്. സിനിമയിൽ ഒരു മലയാളി ആയി ആണ് ജാൻവി എത്തിയത്.