
ഒരു നടിയാണെന്നുള അംഗീകാരം ലഭിക്കണമെങ്കില്‍ മലയാളത്തില്‍ അഭിനയിക്കണമെന്ന് തുറന്നു പറഞ്ഞ് നടി മീന. ഏതൊക്കെ ഭാഷയില്‍ അഭിനയിച്ചാലും നാച്ചുറല്‍ ആയിട്ട് അഭിനയിക്കാന്‍ സാധിക്കുന്നത് മലയാളത്തിലാണെന്നും, മറ്റ് ഭാഷകളില്‍ എല്ലാം കൂടുതലാണെന്നും മീന പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘മറ്റ് ഏത് ഭാഷയില്‍ അഭിനയിച്ചാലും ഒരു നടിയാണെന്നുള്ള അംഗീകാരം ലഭിക്കണമെങ്കില്‍ മലയാളത്തില്‍ അഭിനയിക്കണം. നാച്ചുറലായിട്ടുളള അഭിനയമാണ് മലയാളത്തില്‍ വേണ്ടത്് അത് നന്നായി ചെയ്യുന്ന ഒരാള്‍ മികച്ച നടനും നടിയുമായിരിക്കും. മറ്റ് ഭാഷകളില്‍ വ്യത്യസ്തമാണ് അവിടെ എല്ലാം കൂടുതലാണ്. വസ്ത്രധാരണം, സംസാരിക്കുന്ന രീതി ഇതിലൊക്കെ കുറച്ച് കൂടുതലായിട്ട് കാണിക്കും. പക്ഷെ മലയാളത്തില്‍ അങ്ങിനെയല്ല’-മീന പറഞ്ഞു.
അതേസമയം, ദൃശ്യം 3ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികള്‍ തെളിവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോട്ടുകളാണ് എത്തുന്നത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ ഗ്രോസ് 18.37 കോടിയും നെറ്റ് കളക്ഷന്‍ 15.85 കോടിയുമാണ്. ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളില്‍ വന്‍ പ്രതികരണമാണ് ചിത്രം ആദ്യ ദിനം നേടിയത്. 30 കോടിയ്ക്കടുത്ത് കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 48 .37 കോടി നേടിയതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇത് ആദ്യ കണക്കുകളാണ്. സിനിമയ്ക്ക് 50 കോടി കളക്ഷന്‍ ലഭിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആദ്യ ദിനം വൈകിട്ട് 4 മണിയൊക്കെ ആയപ്പോഴേക്കും ചിത്രത്തിന്റെ തിയറ്റര്‍ ഒക്കുപ്പന്‍സി 90 ശതമാനത്തിന് മുകളിലേക്ക് എത്തിയിരുന്നു. കേരളത്തില്‍ അഞ്ഞൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ഇന്നലെ നടന്നു എന്നാണ് കണക്ക്. സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും മുകളില്‍ നേട്ടം ഉണ്ടാക്കാന്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതുപോലെ തന്നെ, ഇക്കുറിയും ജോര്‍ജുകുട്ടിക്ക് തന്നെയാ ആരാധകര്‍ ഏറെ. മോഹന്‍ലാലിന്റെ പിറന്നാളിന് ഇതിലും മികച്ച ഒരു സമ്മാനം ലഭിക്കാന്‍ ഇല്ലെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെന്സുകള് കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. മോഹന്‍ലാലിന്റെ അടുത്ത ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തല്‍.
മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.