‘നോക്കണ്ണാ… ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ’, കൊച്ചുകുട്ടിയെ പോലെ ഞാനലറി”; വൈകാരിക കുറിപ്പുമായി ആനന്ദ് മൻമഥൻ

','

' ); } ?>

മലയാള സിനിമയുടെ അഭിനയ സാമ്രാട്ട് മമ്മൂട്ടിക്കൊപ്പം ഒരൊറ്റ ഫ്രെയിമിൽ വന്ന ആഹ്ലാദവും വികാരനിർഭരമായ മുഹൂർത്തങ്ങളും പങ്കുവെച്ച് നടൻ ആനന്ദ് മന്മഥൻ. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രംഗം തിയറ്റർ സ്ക്രീനിൽ കണ്ടപ്പോഴുള്ള അനുഭവമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പത്ത് വർഷത്തെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ഒടുവിൽ തന്റെ ഏറ്റവും വലിയ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് താരം.

തീയറ്ററിൽ സിനിമ കാണുന്നതിനിടെ മമ്മൂട്ടിക്കൊപ്പമുള്ള സ്വന്തം രംഗം സ്ക്രീനിൽ തെളിഞ്ഞ നിമിഷം വലിയിയ തോതിലുള്ള വൈകാരിക പ്രതികരണമാണ് താനുണ്ടാക്കിയതെന്ന് ആനന്ദ് കുറിപ്പിൽ വ്യക്തമാക്കുന്നു. അടുത്തിരുന്ന കണ്ണൻ ചേട്ടന്റെ കൈ പിടിച്ച് മുറുക്കി, ‘നോക്കണ്ണാ… ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ’ എന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ ശബ്ദമിടറി അലറിവിളിച്ചുവെന്നും ആ നിമിഷം കണ്ണുനിറഞ്ഞിരുന്നുവെന്നും താരം കുറിച്ചു. മമ്മൂട്ടി തന്നോട് സംസാരിക്കുന്ന ആ രംഗം തന്റെ ജീവിത്തിലെ ഏറ്റവും മനോഹരമായ സ്വപ്നതുല്യമായ നിമിഷമാണെന്നും ആനന്ദ് കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ‘ദയാനന്ദൻ’ എന്ന പൊലീസുകാരനായാണ് ആനന്ദ് മന്മഥൻ വേഷമിട്ടിരിക്കുന്നത്. ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ‘ജയ ജയ ജയ ജയഹേ’, ‘പൊന്മാൻ’, ‘ഇത്തിരി നേരം’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആനന്ദിന്റെ പുതിയ കഥാപാത്രത്തെയും മമ്മൂട്ടിക്കൊപ്പമുള്ള ഈ സ്വപ്നനിമിഷത്തെയും ആരാധകരും ഇരു കൈയും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം നിന്ന സംവിധായകൻ രഞ്ജിത്തിനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും താരം പ്രത്യേക നന്ദിയും അറിയിച്ചു.

ആനന്ദ് മന്മഥൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

‘‘ഞാൻ മമ്മൂക്കയുടെ കൂടെ അഭിനയിച്ചു കഴിഞ്ഞതാണ് എന്ന് എനിക്കറിയാം. ഇതാ ആ സീൻ സ്ക്രീനിൽ വരാൻ പോകുകയാണ്. അത് കാണാൻ തയാറായി ഞാൻ ഇരുന്നു. പക്ഷേ, ഒരൊറ്റ ഫ്രെയിമിൽ അദ്ദേഹത്തിന് ഒപ്പം എന്നെ കണ്ട ആ നിമിഷത്തിൽ, കഴിഞ്ഞ പത്ത് വർഷങ്ങളായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഓർമകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും നിരാശകളുടെയും കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും എല്ലാം ആകെത്തുക ഒരൊറ്റ ബിന്ദുവിലേക്ക് വന്ന് നിറഞ്ഞു… കവിഞ്ഞു.

അത് ഞാൻ പോലും അറിയാതെ, അടുത്തിരുന്ന കണ്ണൻ ചേട്ടന്റെ കൈ പിടിച്ച് മുറുക്കി. ഒരു കൊച്ചുകുട്ടിയെ പോലെ ഞാൻ അലറി: ‘നോക്കണ്ണാ… ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ’ അത് പറയുമ്പോൾ എന്റെ ശബ്ദമിടറി. ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു.

പെട്ടെന്ന് ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി… ഞാൻ ഇപ്പോൾ പറഞ്ഞ ആ വാചകത്തിന്റെ പ്രാധാന്യം എന്തായിരുന്നു? ‘ഞാനും സിനിമയുടെ മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ.’ അതും ഒരു സീനിൽ… അദ്ദേഹം എന്നോട് സംസാരിക്കുകയാണ്. അത്രമേൽ മനോഹരമായ ഒരു നിമിഷമായിരുന്നു അത്. ഞാൻ ഇപ്പോൾ എന്റെ സ്വപ്നത്തിൽ ജീവിക്കുകയാണ്. ജീവിതം മനോഹരമാണ്. ഒത്തിരി നന്ദി രഞ്ജിത്ത് സർ, ഉദയേട്ടൻ, കൂടെ നിന്ന എല്ലാവർക്കും.’’

സംവിധായകൻ രഞ്ജിത്ത് ഒരുക്കിയ ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിൽ ‘ദയാനന്ദൻ’ എന്ന പൊലീസുകാരനായാണ് ആനന്ദ് മന്മഥൻ വേഷമിട്ടത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ‘ജയ ജയ ജയ ജയഹേ’, ‘പൊന്മാൻ’, ‘ഇത്തിരി നേരം’ തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ശേഷം ആനന്ദിന്റേതായി തിയേറ്ററുകളിലെത്തിയ കഥാപാത്രത്തെയും മമ്മൂട്ടിക്കൊപ്പമുള്ള സ്വപ്നനിമിഷത്തെയും ഇരു കൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.