ഓസ്കർ എൻട്രി നഷ്ടമായി ചിദംബരത്തിന്റെ ‘ബാലൻ: ദ ബോയ്’; ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി മറാഠി ചിത്രം ‘ഗൊന്ധൽ’

','

' ); } ?>

ഓസ്കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി ചിത്രം ‘ഗൊന്ധൽ’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രാജ്യാന്തര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ചിത്രം മത്സരിക്കുക. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഹിന്ദി, മലയാളം, തെലുങ്ക് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ നിന്നുള്ള 33 ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയെ പിന്തള്ളിയാണ് സന്തോഷ് ദവകർ സംവിധാനം ചെയ്ത ‘ഗൊന്ധൽ’ ഓസ്കർ വേദിയിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി എത്തിയത്. അന്തിമ ഘട്ടത്തിൽ പരിഗണിച്ച ‘അംഗ്’, ‘ഇക്കിസ്’ എന്നീ ചിത്രങ്ങളെയും മറികടന്നാണ് ഈ നേട്ടം. കഴിഞ്ഞ വർഷം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം സ്വന്തമാക്കിയ ചിത്രമാണ് ‘ഗൊന്ധൽ’.

മലയാളത്തിൽ നിന്ന് ചിദംബരത്തിന്റെ സംവിധാനത്തിലുള്ള ‘ബാലൻ: ദ ബോയ്’ എന്ന ചിത്രം പ്രാരംഭ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടില്ല. 99-ാമത് ഓസ്ക‌ർ പുരസ്‌കാര ചടങ്ങ് അടുത്ത വർഷം മാർച്ച് 14ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയറ്ററിലാണ് നടക്കുന്നത്.