നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയ താരം അമല അക്കിനേനി. എന്റെ സൂര്യപുത്രി, ഉള്ളടക്കം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരം 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. നവാഗതനായ ശ്രീ കാര്‍ത്തികാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷര്‍വാനന്ദും ഋതു വര്‍മ്മയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷര്‍വാനന്ദിന്റെ അമ്മ വേഷത്തിലാണ് അമല ചിത്രത്തിലെത്തുന്നത്. നാസ്റ്റര്‍, സതീഷ്, രമേഷ് തിലക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 1991 പുറത്തു വന്ന ‘കര്‍പ്പൂര മുല്ലൈ’ എന്ന ചിത്രമാണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. മലയാളത്തില്‍ അമല അഭിനയിച്ച ‘സൂര്യപുത്രി’ എന്ന ചിത്രത്തിന്റെ റീമേക് ചിത്രമായിരുന്നു അത്. ഫാസില്‍ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.