രജനി-മുരുകദോസ് ചിത്രം ദര്‍ബാറിന്റെ ആദ്യ പോസ്റ്റര്‍ നാളെയെത്തും…

','

' ); } ?>

പേട്ടയുടെ മികച്ച കൊമേര്‍ഷ്യല്‍ വിജയത്തിന് ശേഷം രജനി നായകനായെത്തുന്ന പുതിയ ചിത്രം ദര്‍ബാറിന്റെ ആദ്യ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. തെന്നിന്ത്യയിലെയും ബോളിവുഡിലെയും വന്‍ താരങ്ങളാണ് ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ പുറത്തുവിടുക. തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ ഹാസന്‍, മോളിവുഡ് കിങ്ങ് മോഹന്‍ ലാല്‍, ബോളിവുഡില്‍ നിന്നും സല്‍മാന്‍ ഖാന്‍ എന്നിവര്‍ ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യും. വൈകുന്നേരം 5:30 യോടെ ഇവരുടെ ട്വിറ്റര്‍ പേജുകളിലൂടെയായിരിക്കും റിലീസ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പോസ്റ്ററുകള്‍, കമല്‍ ഹാസനും, മലയാളം പോസ്റ്റര്‍ മോഹന്‍ ലാലും, ഹിന്ദി പോസ്റ്റര്‍ സല്‍മാന്‍ ഖാനുമാണ് റിലീസ് ചെയ്യുക. ദര്‍ബാറിന്റെ തീം മ്യൂസിക്കും നാളെ മോഷന്‍ പോസ്റ്ററിനൊപ്പം പുറത്തിറങ്ങും.

രജനിയുടെ തന്നെ യന്തിരന്‍ നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ദര്‍ബാറുമൊരുങ്ങുന്നത്. പേട്ടയുടെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും ചിത്രത്തിന്റെ അണിയറയിലുണ്ട്. പൊങ്കല്‍ റിലീസായെത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനുള്ള കാത്തിരിപ്പിലാണ് രജനി ആരാധകരിപ്പോള്‍..