മരണം വരെ വര്‍ഗീയത നടക്കില്ല…ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍

പാലക്കാട് പൈനാപ്പിളില്‍ പടക്കം വെച്ച് ആന ചരിഞ്ഞ സംഭവത്തില്‍ എന്റെ നാട്ടില്‍ മരണം വരെ വര്‍ഗ്ഗീയത നടക്കില്ലെന്ന നിലപാടുമായി നടന്‍ അജു വര്‍ഗീസ്. സംഭവം നടന്നത് മലപ്പുറത്താണെന്ന് പറഞ്ഞ് വിദ്വേഷ പരാമര്‍ശം നടത്തിയ മേനകാ ഗാന്ധിക്കെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് ചാനല്‍ ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലെ മലപ്പുറം ടാഗ് മാറ്റില്ലെന്ന നിലപാടെടുത്തത്. ഈ ചാനല്‍ ചര്‍ച്ചയുടെ വീഡിയോ സഹിതമാണ് അജു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘ഇവിടെ.. എന്റെ നാട്ടില്‍…മരണം വരെ വര്‍ഗീയത നടക്കില്ല… എനിക്ക് രാഷ്ടീയം ഇല്ലാ..ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാന്‍…മണ്ടന്‍ മാത്രം. മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം. അജു ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം…

‘ഫ്രഷ്… ഫ്രഷ്
എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം…
പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ…മരണം വരെ വർഗീയത നടക്കില്ല… എനിക്ക് രാഷ്‌ടീയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ…മണ്ടൻ മാത്രം

മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം’