പരിസ്ഥിതി ദിനത്തില്‍ മ്യൂസിക്ക് ആല്‍ബം: ‘പൃഥ്വി’

പരിസ്ഥിതി ദിനത്തില്‍ ‘പൃഥ്വി’ എന്ന പേരില്‍ മ്യൂസിക്ക് ആല്‍ബം പുറത്തിറങ്ങി. മൈക്കല്‍ ജാക്‌സന്റെ ദി എര്‍ത്ത് എന്ന ആല്‍ബത്തിന് ആദരം നല്കി കൊണ്ടാണ് പൃഥ്വി ഇറങ്ങിയിട്ടുള്ളത്. പ്രശസ്ത സംഗീത സംവിധായകന്‍ ശരത്താണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ബോംബെ ജയശ്രീ, കെ.എസ് ചിത്ര, ശറത്, സുനിത ശാരതി, അഭയ്, ദീപ ഗണേഷ് തുടങ്ങിയവരാണ് ആലപിച്ചിട്ടുള്ളത്. ഹബീബ് റഹ്മാനാണ് ആല്‍ബം സംവിധാനം ചെയ്തിട്ടുള്ളത്. രമേഷ് രാമന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. തമിഴ് വരികള്‍- രമേഷ് വിനായകം, മലയാളം- റഫീഖ് അഹമ്മദ്, തെലുങ്ക് – വനമാലി, കന്നട അബേക്ഷ ഭട്ട്, ഹിന്ദി, ഇസ്ത്യാഖ് ഫെറോ, എന്നിവരാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.