“ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരിപ്പുണ്ട്”; വ്യാജ വാർത്തയിൽ പ്രതികരിച്ച് വടിവുക്കരസി

','

' ); } ?>

താൻ മരണപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജവാർത്തകളിൽ പ്രതികരണവുമായി നടി വടിവുക്കരസി. താൻ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിച്ചിരിപ്പുണ്ടെന്നും ആശങ്കപ്പെടാൻ യാതൊരു കാരണവുമില്ലെന്നും താരം വ്യക്തമാക്കി. തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിയോഗ വാർത്തകൾ ആരാധകർക്കിടയിലും സിനിമാ ലോകത്തും വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ വ്യാജപ്രചാരണങ്ങളിൽ അമ്പരപ്പ് പ്രകടിപ്പിച്ച താരം, തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു.

തമിഴ് സിനിമകൾക്ക് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള ചലച്ചിത്ര-ടെലിവിഷൻ നടിയാണ് വടിവുക്കരസി. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ 350-ലധികം സിനിമകളിലും 40-ലധികം ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെത്തുന്നതിന് മുമ്പ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന അവർ കമൽഹാസൻ നായകനായ സിഗപ്പ് റോജാക്കൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ‘കന്നി പരുവത്തിലെ’ എന്ന ചിത്രത്തിലൂടെ നായികയായി. ‘മുതൽ മര്യാദൈ’, ‘പഠിക്കാത്തവൻ’, ‘അരുണാചലം’, ‘പടയപ്പ’, ‘ശിവാജി’, ‘ജഗമേ തന്തിരം’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.

2000-ത്തിന്റെ തുടക്കത്തിൽ ടെലിവിഷൻ രംഗത്തേക്ക് ചുവടുമാറ്റം നടത്തിയ താരം, ‘അലൈകൾ’, ‘വംശം’, ‘കുലദൈവം’, ‘കാർത്തിക ദീപം’ തുടങ്ങിയ പരമ്പരകളിലൂടെ തമിഴ് കുടുംബങ്ങളുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറി. അർജുൻ ദാസ്, അന്ന ബെൻ എന്നിവർ പ്രധാനവേഷത്തിലെത്തി ഈ വർഷം പുറത്തിറങ്ങിയ ‘കോൺ സിറ്റി’ എന്ന ചിത്രത്തിലാണ് വടിവുകരസി അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *