നടികർ തിലകം ശിവാജി ഗണേശന്റെ മകൾ ശാന്തി അന്തരിച്ചു

','

' ); } ?>

നടികർ തിലകം ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി അന്തരിച്ചു. 71 വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. ശിവാജി ഗണേശൻ – കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി. രാംകുമാർ, തേൻമൊഴി എന്നിവരാണ് മറ്റു സഹോദരങ്ങൾ.

പിതാവ് നായകനായ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ‘തങ്കപതക്കം’ നിർമിച്ചത് ശാന്തിയായിരുന്നു. കൂടാതെ ‘തേൻമൊഴി’, ‘വെട്രിവിഴ’, ‘നീതിയിൻ നിഴൽ’ തുടങ്ങിയ പ്രമുഖ ചിത്രങ്ങളും അവർ നിർമാണമേഖലയിൽ എത്തിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലെ പ്രശസ്തമായ ശാന്തി തിയേറ്ററിന് ശിവാജി ഗണേശൻ മകളുടെ പേരാണ് നൽകിയത്. ശിവാജി ഗണേശന്റെ വത്‌സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു കുടുംബത്തോടൊപ്പം അവർ താമസിച്ചിരുന്നത്. പ്രമുഖ സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ശാന്തിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.