400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന; ‘പ്രൊജക്ട് അന്നപൂർണ്ണ’യുമായി നടി

','

' ); } ?>

400 കുടുംബങ്ങളെ ഒരു വർഷത്തേക്ക് ദത്തെടുത്ത് നടി രശ്മിക മന്ദാന. ‘പ്രൊജക്ട് അന്നപൂർണ്ണ’ എന്ന പേരിലാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ദത്തെടുത്ത കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി നൽകും. മൂന്ന് മാസം വീതമുള്ള ഘട്ടങ്ങളായാണ് പലചരക്ക് സാധനങ്ങൾ ഗുണഭോക്താക്കൾക്ക് എത്തിച്ചു നൽകുക.

മുൻകാലങ്ങളിൽ ഇത്തരം സഹായങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നെങ്കിലും, മറ്റുള്ളവർക്കും ചെറിയ രീതിയിലെങ്കിലും സഹായങ്ങൾ ചെയ്യാനുള്ള പ്രേരണയാകട്ടെ എന്നുകരുതിയാണ് ഇത്തവണ ഇക്കാര്യം പരസ്യമാക്കിയതെന്ന് താരം വ്യക്തമാക്കി. പലചരക്ക് സാധനങ്ങൾക്കായി മാറ്റിവെക്കേണ്ടി വരുന്ന തുക ലാഭിച്ച് അത് കുടുംബങ്ങളുടെ മറ്റ് ഭാവി ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിൽ തങ്ങളാലാകുന്ന രീതിയിൽ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ടുവരണമെന്നും ചെറിയ കാരുണ്യപ്രവൃത്തികൾക്ക് പോലും ഒരാളുടെ ജീവിതം മാറ്റാൻ സാധിക്കുമെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്യുന്ന ‘രണബാലി’യാണ് രശ്മികയുടേതായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിലെ ‘ജയമ്മ’ എന്ന കഥാപാത്രത്തിന് തന്റെ യഥാർഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്നും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിൽ പ്രധാനം എന്നും താരം പറഞ്ഞു. വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായ ‘രണബാലി’, 1876-1878 കാലഘട്ടത്തിലെ മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തും.