‘പേടിച്ച് നാല് ദിവസം വീടിന് പുറത്തിറങ്ങിയില്ല’; സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനെക്കുറിച്ച് രാധിക ആപ്‌തെ

','

' ); } ?>

കരിയറിലെ ഏറ്റവും ദുഷ്‌കരമായ അനുഭവം തുറന്നുപറഞ്ഞ് നടി രാധിക ആപ്‌തെ.അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഒരു ഷോർട്ട് ഫിലിമിലെ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ ചോർന്ന സംഭവം തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും എങ്ങനെയെല്ലാം ബാധിച്ചുവെന്നാണ് താരം വെളിപ്പെടുത്തിയത്. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് മുൻപ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ ദിവസങ്ങളോളം ആഘാതത്തിൽ നിന്ന് മുക്തയാകാൻ സാധിച്ചില്ലെന്നും, ജനങ്ങളെയും മാധ്യമങ്ങളെയും ഭയന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും രാധിക പറഞ്ഞു.

ആ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ വലിയ രീതിയിൽ ഭയന്നുപോയെന്നും നാല് ദിവസത്തോളം വീടിന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നും നടി വ്യക്തമാക്കി. തന്റെ ഡ്രൈവറും വാച്ച്മാനും പോലും തന്നെ കാണുന്ന ചിത്രങ്ങളിലൂടെയാകും വിലയിരുത്തുക എന്ന് ഭയന്നിരുന്നു. ആ സമയത്ത് താൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും, ആരെങ്കിലും ആ ദൃശ്യം കണ്ട് പ്രകോപിതനായി നേരിട്ട് വീട്ടിലെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നതായും അവർ വെളപ്പെടുത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒപ്പം നിൽക്കാമോ എന്ന് ചോദിച്ച് തന്റെ ഡ്രൈവറെയും സ്‌പോട്ട് ദാദയെയും വിളിച്ച് സംസാരിച്ചെന്നും, ഇരുവരും പിന്തുണ ഉറപ്പുനൽകിയതോടെയാണ് കുറച്ചെങ്കിലും ആശ്വാസം ലഭിച്ചതെന്നും രാധിക കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന് ശേഷവും സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വ്യക്തമാക്കി. മറ്റൊരാളുടെ ചിത്രങ്ങൾ രാധികയുടേതാണെന്ന പേരിൽ പ്രചരിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ആളുകൾ തന്നെയെക്കുറിച്ച് ഉണ്ടാക്കിയ തെറ്റായ ധാരണകൾ തിരുത്താൻ സാധിക്കാത്തത് വല്ലാതെ അസ്വസ്ഥയാക്കിയെന്നും നടി പറഞ്ഞു. ഒരു സിനിമയ്ക്കായി അഭിനയിക്കുന്ന സ്വകാര്യ രംഗങ്ങളും പിന്നീട് അനുമതിയില്ലാതെ പുറത്തുപോകുന്ന ദൃശ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും, സിനിമാസെറ്റിൽ അവസാനിക്കേണ്ട ഒരു കാര്യം എങ്ങനെ വീടിന്റെ വാതിൽക്കൽവരെ എത്താമെന്നതിന്റെ അനുഭവമാണ് തനിക്കുണ്ടായതെന്നും രാധിക വ്യക്തമാക്കി.

തുടക്കത്തിൽ വലിയ ഭയം തോന്നിയെങ്കിലും പിന്നീട് തന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം ഭയങ്ങളെ അതിജീവിക്കാനും തനിക്ക് സാധിച്ചതായി നടി പറഞ്ഞു. ‘പാർച്ച്ഡ്’ പോലുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും താരം ചുട്ടമറുപടി നൽകി. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിക്കാത്ത സൈബർ അന്തരീക്ഷത്തിനെതിരെയും ഇത്തരം ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ മനോഭാവത്തിനെതിരെയും രാധിക ആപ്‌തെ മുൻപും ശക്തമായി ശബ്ദമുയർത്തിയിട്ടുണ്ട്.

രാധികയുടെ വാക്കുകൾ;

അനുരാഗ് കശ്യപിന്റെ അന്താരാഷ്ട്ര പ്രൊജക്റ്റിന്റെ ഭാഗമായി ചിത്രീകരിച്ച സീനുകളാണ് അന്ന് ഇന്റർനെറ്റിലൂടെ പ്രചരിച്ചത്. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ആ ദൃശ്യങ്ങൾ ചോരുകയായിരുന്നു. ‘ആ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ ഞാൻ വലിയ രീതിയിൽ ഭയന്നുപോയി. നാല് ദിവസത്തോളം എനിക്ക് വീടിന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ല. എന്റെ ഡ്രൈവറും വാച്ച്മാനും പോലും എന്നെ അവർ മുന്നിൽ കണ്ട ചിത്രങ്ങളിലൂടെയാകും വിലയിരുത്തുക എന്ന് ഞാൻ ഭയന്നു. ഈ സംഭവം വലിയ രീതിയിലുള്ള മാനസിക സമ്മർദമാണ് നിക്ക് ഉണ്ടാക്കിയത്.

ഈ സംഭവത്തിന് ശേഷവും എനിക്ക് സമാനമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റൊരാളുടെ ചിത്രങ്ങൾ എൻ്റെതാണെന്ന പേരിൽ പ്രചരിപ്പിച്ച സംഭവവും ഉണ്ടായി.അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. ആളുകൾ എന്നെക്കുറിച്ചുണ്ടാക്കിയ ധാരണകൾ തെറ്റാണെന്ന് സ്ഥാപിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ലെ. ആരെങ്കിലും ആ ദൃശ്യം കണ്ട് പ്രകോപിതനായി നേരിട്ട് വീട്ടിലെത്തുമോ എന്ന ആശങ്കയും നിക്കുണ്ടായിരുന്നു. അആ സമയത്ത് ഞാൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയെക്കുറിച്ചുള്ള ഭയം കൂടുതൽ ശക്തമായിരുന്നു. ന്റെ ഡ്രൈവറെയും സ്‌പോട്ട് ദാദയെയും വിളിച്ച് സംഭവത്തെക്കുറിച്ച് സംസാരിച്ചു. നിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒപ്പം നിൽക്കാൻ കഴിയുമോ എന്ന് അവരോട് ചോദിച്ചു. ഇരുവരും നിക്കൊപ്പം നിൽക്കാമെന്ന് ഉറപ്പുനൽകിയതോടെ കുറച്ചെങ്കിലും ആശ്വാസം ലഭിച്ചു.

ഒരു നടി ഒരു രംഗം സിനിമയുടെ ഭാഗമായാണ് ചെയ്യുന്നത്. എന്നാൽ അതേ ദൃശ്യം നിയന്ത്രണമില്ലാതെ പുറത്തേക്ക് പോകുമ്പോൾ അത് വ്യക്തിയുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന സാഹചര്യമാകാം. സിനിമാസെറ്റിൽ അവസാനിക്കുന്നതായി കരുതുന്ന ഒരു സംഭവം എങ്ങനെ വീടിന്റെ വാതിൽക്കൽവരെ എത്താമെന്നതിന്റെ അനുഭവമാണ് നിക്ക് ഉണ്ടായത്.

തുടക്കത്തിൽ വലിയ ഭയം തോന്നിയെങ്കിലും, പിന്നീട് ന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം ഭയങ്ങളെ അതിജീവിക്കാനും എനിക്ക് സാധിച്ചു.

‘പാർച്ച്ഡ്’ പോലുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും അഭിനയത്തിലൂടെത്തന്നെ താരം മറുപടി നൽകി. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും മാനിക്കാത്ത സൈബർ അന്തരീക്ഷത്തിനെതിരെ പലപ്പോഴും ശബ്ദമുയർത്തിയിട്ടുള്ള രാധിക, ഇത്തരം ദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ മനോഭാവത്തെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *