‘ഇനിയാരും ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ വെച്ച് സിനിമ ചെയ്യേണ്ട കാര്യമില്ല’; നിവിൻ പോളി

','

' ); } ?>

മലയാള സിനിമയിൽ ഇനി ആരും ഏജ്-ഗ്യാപ്പ് റൊമാൻസ് പശ്ചാത്തലമാക്കി ചിത്രങ്ങൾ ചെയ്യേണ്ട ആവശ്യമില്ലെന്ന് നടൻ നിവിൻ പോളി. അത്തരത്തിലുള്ള പ്രമേയങ്ങളിലെ എല്ലാ വിഭാഗങ്ങളും താൻ ഇതിനോടകം കവർ ചെയ്തിട്ടുണ്ടെന്നും, ‘ഓം ശാന്തി ഓശാന’, ‘പ്രേമം’ തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് താരം കരിയറിലെ ഈ പ്രത്യേകത തമാശരൂപേണ പങ്കുവെച്ചത്.

താൻ ബോധപൂർവ്വം ഈ ജോണർ തിരഞ്ഞെടുക്കുന്നതല്ലെന്നും, അങ്ങനെയുള്ള കഥകൾ തേടിയെത്തുകയാണെന്നും നിവിൻ പറഞ്ഞു. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ തന്റെ ‘സർവ്വം മായ’ എന്ന ചിത്രത്തിൽ അത്തരം ഘടകങ്ങൾ ഉദ്ദേശിച്ചിരുന്നില്ലെന്നും, അതൊരു റോം-കോം ആയി പ്ലാൻ ചെയ്തതല്ലെന്നും ഒരു നിരീശ്വരവാദിയും പ്രേതവും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇനിയാരും ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്യേണ്ട ആവശ്യമില്ല. അതിലെ എല്ലാ കാറ്റഗറിയും ഞാന്‍ കവര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മാത്രമല്ല ഏജ് ഗ്യാപ്പിനെ പശ്ചാത്തലമാക്കി ചിത്രം ചെയ്തിരിക്കുന്നത്. മുമ്പ് ഓം ശാന്തി ഓശാനയും പ്രേമവും ചെയ്തിട്ടുണ്ട്. പ്രേമത്തില്‍ ടീച്ചറെ പ്രണയിക്കുകയാണല്ലോ. ഈ ഴോണര്‍ നോക്കി ചെയ്യുന്നതല്ല. അങ്ങനെയുള്ള കഥകള്‍ എനിക്ക് ചെയ്യാനായി വരുന്നതാണ്. സര്‍വ്വം മായ ഒരു റോം-കോം ആയി പ്ലാന്‍ ചെയ്തതല്ല. ഒരു നിരീശ്വരവാദിയും പ്രേതവും തമ്മിലുള്ള കണ്ടുമുട്ടലും അവരുടെ റിലേഷന്‍ എങ്ങനെയാണ് പോകുന്നത് എന്നതിനെയും പശ്ചാത്തലമാക്കിയാണ് ചെയ്തത്’, നിവിന്‍ പോളി പറഞ്ഞു.

അതേസമയം, ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (BKU) മലയാള സിനിമയിൽ വലിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം കേരള ബോക്സ് ഓഫീസിൽ സർവ്വകാല റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. നിലവിൽ 300 കോടിയിലധികം കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിലെ ജസ്റ്റിൻ ചേട്ടൻ, ആഷ്‌ലി എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.