നടൻ പ്രദീപ് റാം സിങ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ പ്രമുഖ വില്ലൻ

','

' ); } ?>

നടൻ പ്രദീപ് റാം സിങ് റാവത്ത് അന്തരിച്ചു. 74 വയസ്സായിരുന്നു. രക്താർബുദ ബാധിതനായ അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കല്യാണി റാവത്താണ് ഭാര്യ. വിക്രം റാവത്ത്, സിങ് റാവത്ത് എന്നിവരാണ് മക്കളാണ്.

ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, പഞ്ചാബി, ഭോജ്പുരി, നേപ്പാളി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ നടനാണ് പ്രദീപ്. മോഹൻലാൽ നായകനായി 2011-ൽ പുറത്തിറങ്ങിയ ചൈനാടൗൺ, ഇത് പാതിരാമണൽ, കസിൻസ്, ഒരു കടത്തനാടൻ കഥ എന്നിവയാണ് അദ്ദേഹത്തിന്റെ മലയാളം ചിത്രങ്ങൾ.

സൂര്യ നായകനായെത്തിയ ഗജനിയിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ തന്നെ ഹിന്ദി പതിപ്പ്, ലഗാൻ, സർഫറോഷ്, തെലുങ്ക് ചിത്രം സൈ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.  1988-ൽ സംപ്രേഷണം ചെയ്ത മഹാഭാരതം ടിവി സീരിയലിൽ അശ്വത്ഥാമാവായും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തെലുങ്ക് ചിത്രമായ ‘ഗായപദ്ദ സിംഹം’ ആണ് പ്രദീപ് റാവത്തിന്റെ അവസാന ചിത്രം.